ജീവിതം

അമ്മ പ്രശസ്തയായി; പത്തുവര്‍ഷം മുന്‍പ് ഉപേക്ഷിച്ചുപോയ മകളുമെത്തി; ആനന്ദക്കണ്ണീര്‍

സമകാലിക മലയാളം ഡെസ്ക്

പ്രതിഭകളെ തിരിച്ചറിയാതിരിക്കാന്‍ കാലത്തിന് കഴിയാതിരിക്കുന്നതെങ്ങനെ. റയില്‍വെ ഫ്‌ലാറ്റ്‌ഫോമില്‍ ഇരുന്നു പാടിയ ആരോരും ഇല്ലാത്ത ആ അമ്മയുടെ പാട്ടും ശബ്ദവും നിമിഷങ്ങള്‍ക്കൊണ്ടാണ് രാജ്യത്തിന്റെ ശ്രദ്ധനേടിയത്. തൊട്ടുപിന്നാലെ ഈ ഗായികയെ തേടി അവസരങ്ങളുടെ നീണ്ട നിര. പ്രമുഖരുടെ കാത്തിരിപ്പ്. ഇപ്പോഴിതാ പത്തുവര്‍ഷം മുന്‍പ് ഉപേക്ഷിച്ച മകളും തെറ്റുതിരുത്തി മടങ്ങിയെത്തിയിരിക്കുകയാണ്. റനു മണ്ഡാല്‍ എന്ന അമ്മയുടെ ജീവിതം മാറി മറിയുന്ന മുഹൂര്‍ത്തം.

ലതാമങ്കേഷ്‌കര്‍ അനശ്വരമാക്കിയ ഏക് പ്യാര്‍ കാ നാഗ്മാ എന്ന ഗാനമാണ് റയില്‍െവ സ്‌റ്റേഷനിലിരുന്നു ഇവര്‍ പാടിയത്. ഈ ഗാനം രാജ്യമെമ്പാടും  വൈറലായി. ഇതിന് പിന്നാലെ ഹിമേഷ് റെഷമിയയുടെ പുതിയ ബോളിവുഡ് ചിത്രത്തിലൂടെ പിന്നണിഗായികയായി അരങ്ങേറ്റവും കുറിച്ചു. ഇതോടെയാണ് പണ്ട് ഉപേക്ഷിച്ചുപോയ മകള്‍ അമ്മയെ തേടി തിരിച്ചെത്തിയത്. സതി റോയി എന്ന തന്റെ മകളെ റനു സ്‌നേഹപൂര്‍വം സ്വീകരിക്കുകയും ചെയ്തു. 

ഇതിനൊപ്പം സല്‍മാന്‍ ഖാന്‍ രാണുവിന് 55 ലക്ഷത്തിന്റെ വീട് സമ്മാനിച്ചെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ സല്‍മാന്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. ദബാങ്ങ് 3 ക്കു വേണ്ടി രാണുവിനെക്കൊണ്ട് ഒരു പാട്ട് പാടിക്കാനും സല്‍മാന് പദ്ധതിയുള്ളതായി സൂചനകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍