ജീവിതം

ഭര്‍ത്താവിന് മത്സരപരീക്ഷകളോട് കടുത്ത ഭ്രമം, മറ്റൊന്നിനും സമയമില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

സമകാലിക മലയാളം ഡെസ്ക്

ണ്ടുപേര്‍ തമ്മിലുള്ള സ്‌നേഹവും ഉത്തരവാദിത്വവുമെല്ലാമാണ് വിവാഹബന്ധത്തിന്റെ അടിത്തറ. പങ്കാളിയോട് ആശയവിനിമയം നടത്താനോ സമയം ചിലവിടാനോ തയാറായില്ലെങ്കില്‍ സ്വര്‍ണ്ണക്കൊട്ടാരം ഉണ്ടെങ്കില്‍ പോലും ബന്ധം നിലനില്‍ക്കില്ല. ഭര്‍ത്താവിന്റെ അനാസ്ഥ മൂലം ജീവിതം നരകതുല്യമായിത്തീര്‍ന്ന ഒരു യുവതി വിവാഹമോചനത്തിന് കോടതിയെ സമീപിച്ചിരിക്കുകയാണ്. 

മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഭര്‍ത്താവിന്റെ മത്സരപരീക്ഷകളോടുള്ള കടുത്ത ഭ്രമവും തന്നോടുള്ള അവഗണനയും സഹിക്കാതെയാണ് യുവതി വിവാഹമോചനത്തിന് ശ്രമിച്ചത്. വിവാഹം കഴിച്ചു എങ്കിലും ഭര്‍ത്താവിന് ഭ്രമം മത്സരപരീക്ഷകളോടായിരുന്നു. പരീക്ഷാതിരക്കുകള്‍ക്കിടയില്‍ ഭര്‍ത്താവ് തന്നെ കുറിച്ച് ചിന്തിക്കാറില്ലെന്നും അതുകൊണ്ട് ഒപ്പം ജീവിക്കാന്‍ കഴിയില്ലെന്നും യുവതി പറയുന്നു.

യുവതിയുടെ ഭര്‍ത്താവിന് സ്വന്തമായി മത്സരപരീക്ഷ പരിശീലനകേന്ദ്രമുണ്ട്. യുപിഎസ്‌സി അടക്കമുള്ള മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് യുവാവ് സമയം മുഴുവന്‍ ചെലവഴിക്കുന്നത്. ഭാര്യയായ തനിക്ക് യാതൊരു പരിഗണനയും തരാത്ത യുവാവില്‍ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് യുവതി ജില്ല ലീഗല്‍ സര്‍വീസ് കൗണ്‍സിലറെ സമീപിക്കുകയായിരുന്നു.

പരീക്ഷകളെക്കുറിച്ച് ചിന്തിക്കുന്നതിനിടയില്‍ തന്റെ കാര്യം പോലും ഭര്‍ത്താവ് മറന്നുപോകുന്നു എന്ന് യുവതി പരാതിപ്പെട്ടതായി ജില്ല ലീഗല്‍ സര്‍വീസ് കൗണ്‍സിലര്‍ നൂറുന്നിസ ഖാന്‍ വ്യക്തമാക്കി. 

വിവാഹം കഴിഞ്ഞിട്ട് വളരെ കുറച്ചു നാളെ ആയിട്ടുള്ളു എങ്കിലും ഭര്‍ത്താവിന്റെ ഈ സ്വഭാവം മൂലം യുവതി സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി. തുടര്‍ന്ന് ഇയാള്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. ഇരുവരേയും ഒരുമിച്ചിരുത്തി കൗണ്‍സിലിങ് നടത്താന്‍ ശ്രമിച്ചു എങ്കിലും യുവാവ് സമ്മതിച്ചില്ല. 

കുടുംബത്തിലെ ഏക മകനായിരുന്ന ഇയാള്‍ മാതാപിതാക്കാള്‍ക്ക് സുഖമില്ലാതായതോടെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്