ജീവിതം

തണുപ്പില്‍ ഉറങ്ങുന്ന പിഞ്ചുകുഞ്ഞിനെ പുതപ്പിച്ച് വളര്‍ത്തുനായ, ഹൃദ്യം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മൃഗങ്ങളുടെ സ്‌നേഹത്തിന് ഒരു കലര്‍പ്പുമില്ല എന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. കൂടെയുളളവരോടുളള മൃഗങ്ങളുടെ ആത്മാര്‍ത്ഥമായ സ്‌നേഹം മനുഷ്യര്‍ക്ക് പലപ്പോഴും ഒരു പാഠമാണ്. ഒരു പിഞ്ചുകുഞ്ഞിനെ പരിപാലിക്കുന്ന ഒരു വളര്‍ത്തുനായയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കിടക്കയില്‍ കിടന്ന് ഉറങ്ങുകയാണ് ഒരു പിഞ്ചുകുഞ്ഞ്. തണുപ്പ് അകറ്റാന്‍ കുട്ടിയെ പുതപ്പ് കൊണ്ട് മൂടിയിട്ടില്ല. ഈസമയത്ത് കട്ടിലില്‍ കയറിയ വളര്‍ത്തുനായ കുഞ്ഞിനോട് കാണിക്കുന്ന സ്‌നേഹമാണ് സോഷ്യല്‍മീഡിയയില്‍ അടക്കം ചര്‍ച്ചയാകുന്നത്.

തന്റെ മുഖം ഉപയോഗിച്ച്  പിഞ്ചുകുഞ്ഞിനെ മുഴുവനായി വളര്‍ത്തുനായ പുതപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. ഒരു വശത്ത് നിന്നും ആരംഭിച്ച് പിഞ്ചുകുഞ്ഞിനെ പൂര്‍ണമായി പുതപ്പ് കൊണ്ട് മൂടുകയാണ് വളര്‍ത്തുനായ. അപ്പോഴും കുഞ്ഞ് നല്ല ഉറക്കത്തിലാണ്. മുഖം ഒഴികെയുളള കുഞ്ഞിന്റെ എല്ലാ ഭാഗങ്ങളും ഭംഗിയായി പുതപ്പിക്കുന്ന നായയുടെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. നിശ്ചയമായും ഈ നായ സ്വര്‍ഗരാജ്യത്തില്‍ എത്തുമെന്ന ആമുഖത്തോടെയാണ് സുശാന്ത നന്ദ ഐഎഫ്‌സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍