ജീവിതം

വിവാഹ ദിവസവും അനിയത്തിക്കുട്ടിയെ ഒക്കത്തുവെച്ച് ചേട്ടന്‍; വിഡിയോ നെഞ്ചിലേറ്റി സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

രയ്ക്ക് കീഴ്‌പോട്ട് തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന അനിയത്തിയെ ഒക്കത്തുവെച്ചു നടക്കുന്ന ചേട്ടന്റെ വിഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സഹോദര സ്‌നേഹം മലയാളികളുടെ മനസ് കീഴടക്കിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇവരുടെ മറ്റൊരു വിഡിയോ ആണ്. തന്റെ വിവാഹദിവസവും സഹോദരിയെ ഒക്കത്തുവെച്ച് നടക്കുന്ന ചേട്ടനെയാണ് വിഡിയോയില്‍ കാണുന്നത്. മീനുവും സഹോദരന്‍ മനു എന്ന ഹരിപ്രസാദുമാണ് സൈബര്‍ ലോകത്തിന്റെ ഹൃദയം കീഴടക്കുന്നത്. 

വിവാഹസമയത്ത് ചേട്ടന് അടുത്തായി വില്‍ചെയറില്‍ മീനുവും ഉണ്ടായിരുന്നു. സദ്യ നടക്കുന്ന സ്ഥലത്തേക്ക് പടികള്‍ കയറിവേണം പോകാന്‍ പിന്നെ വിവാഹമാണെന്നൊന്നും മനു ചിന്തിച്ചില്ല. മുണ്ടും മടക്കിക്കുത്തി പെങ്ങളെ ഒക്കത്തുവെച്ചു നടന്നു. കസേരയില്‍ ഇരുത്തി. പിന്നാലെ വധുവും എത്തി. മനോഹരമായ വിഡിയോ മലയാളികളുടെ മനസു കീഴടക്കുകയാണ്. 

മനുവിന്റെ വിവാഹ നിശ്ചയദിനത്തില്‍ മീനുവിനെ എടുത്തുനടക്കുന്ന ദൃശ്യങ്ങളാണ് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 28 വര്‍ഷമായി ഈ ചേട്ടന്‍ അനിയത്തിക്കുട്ടിയേയും തോളിലേറ്റി നടക്കാന്‍ തുടങ്ങിയിട്ട്. തിരുവനന്തപുരം സ്വദേശിയായ മനു ഡ്രൈവറാണ്. വാര്‍ഡ് കൗണ്‍സിലര്‍ രമ്യ രമേശാണ് മനുവിന്റെ വധു. ആദ്യ വിഡിയോ വൈറലായതിന് പിന്നാലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ സമ്മാനിച്ച ഇലക്ട്രിക് വീല്‍ ചെയറില്‍ ഇരുന്നാണ് മീനു ചേട്ടന്റെ വിവാഹത്തിന് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്