ജീവിതം

ബിരുദധാരിക്ക് ഭക്ഷണവുമായി എത്തുന്ന ബിരുദാനന്തര ബിരുദധാരിയായ ഡെലിവറി ബോയി; തൊഴിലില്ലായ്മയില്‍ മനംമടുത്ത് യുവാവിന്റെ കുറിപ്പ്, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്


രാജ്യത്തെ തൊഴിലില്ലായ്മയില്‍ മനംമടുത്ത് ബംഗാളിലെ കോളജ് വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം. ബിരുദാനനന്തര ബിരുദമുള്ള യുവാവ് വെറും ബിരുദധാരിയായ തനിക്ക് ഭക്ഷണമെത്തിക്കാന്‍ ഭക്ഷണവിതരണ കമ്പനിയുടെ ഡെലിവറി ബോയി ആയി വീട്ടിലെത്തിയതിനെപ്പറ്റിയാണ് കൊല്‍ക്കത്ത കോളജ് വിദ്യാര്‍ത്ഥിയായ ഷൗവിക് ദത്ത ഫെയ്‌സ്ബുക്കില്‍ എഴുതിയിരിക്കുന്നത്. 

ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോയില്‍നിന്ന് ഷൗവിക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് കുറിപ്പിന് ആധാരം. മിറാജ് എന്ന വ്യക്തിയാണ് ഷൗവിക്കിന് ഭക്ഷണം നല്‍കാനെത്തിയത്. ഭക്ഷണം നല്‍കിയതിന് ശേഷം, കൈകൂപ്പിക്കൊണ്ട് വിറയാര്‍ന്ന ശബ്ദത്തില്‍ മേരാജ് ഗുഡ് റേറ്റിങ് ആവശ്യപ്പെട്ട നിമിഷം തന്റെ ജീവിതത്തിലെ ഏറ്റവും ലജ്ജ തോന്നിയ നിമിഷമായിരുന്നെന്നും ഷൗവിക് പറയുന്നു.

' മിറാജ് എന്ന യുവാവാണ് എനിക്ക് ഭക്ഷണം എത്തിച്ചത്. മിറാജുമായുള്ള സംസാരത്തില്‍ നിന്നുമാണ് അയാള്‍ കൊല്‍ക്കെത്ത യൂണിവേഴ്‌സിയില്‍ നിന്ന് കൊമേഴ്‌സില്‍ എംകോ ബിരുദവും, ഫിനാന്‍സിലോ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിലോ മറ്റൊരു ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ടെന്ന് അറിയാന്‍ സാധിക്കുന്നത്'- ഷൗവിക് പോസ്റ്റില്‍ പറയുന്നു. 

മിറാജ് ഭക്ഷണം കൊണ്ടുവന്നു തരികയും, അയാളുടെ സേവനത്തിന് നല്ല റെയ്റ്റ് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത നിമിഷമാണ് ജീവിതത്തില്‍ തനിക്ക് ഏറ്റവും കൂടുതല്‍ ലജ്ജ തോന്നിയത് -ഷൗവിക് പറയുന്നു.

ഒരു ബിരുദധാരിക്ക് ഭക്ഷണം കൊടുക്കേണ്ടി വരുന്ന ബിരുദാനന്തര ബിരുദധാരി എന്നും ഷൗവിക് കൂട്ടിച്ചേര്‍ത്തു. ഈ രാജ്യവും സംസ്ഥാനവും മാറേണ്ടിയിരിക്കുന്നു, വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു എന്നും ഷൗവിക് പോസ്റ്റിലൂടെ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത