ജീവിതം

ഇത്രയ്ക്ക് ചീപ്പാണോ നമ്മുടെ യുവത്വം; ആംബുലന്‍സിന് വഴി നല്‍കാതെ ബുള്ളറ്റ് അഭ്യാസം; സോഷ്യല്‍ മീഡിയയില്‍ രോഷം

സമകാലിക മലയാളം ഡെസ്ക്

ഇത്രയ്ക്ക് ചീപ്പാണോ നമ്മുടെ യുവത്വം.അത്യാസന്നനിലയിലുള്ള രോഗിയുമായി പോകുന്ന ആംബുലന്‍സിന് വഴി നല്‍കാത്ത ഈ യുവാവിന്റെ അഭ്യാസം കണ്ടാല്‍ ആരും പറഞ്ഞുപോകും. അത്രയേറെ രോഷത്തോടെയാണ് സോഷ്യല്‍ ലോകം ഈ വിഡിയോ പങ്കുവയ്ക്കുകയാണ്. വാഹനത്തിന് സൈഡ് കൊടുക്കാതെ പായുകയാണ് ഈ ബുള്ളറ്റ്. ഡ്രൈവര്‍ നിരവധി തവണ ഹോണ്‍ അടിച്ചും ഇയാള്‍ ആംബുലന്‍സിന് സൈഡ് കൊടുക്കാതെ മുന്നോട്ട് കുതിക്കുകയായിരുന്നു. 

മറ്റ് വാഹനങ്ങള്‍ ഉള്‍പ്പടെ കടന്നുപോകാന്‍ വഴിയൊരുക്കുമ്പോള്‍ ആ സൈഡിലൂടെ മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന ബുള്ളറ്റ് യാത്രക്കാരനെയും വിഡിയോയില്‍ കാണാം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. അത്യാസന്ന നിലയില്‍ ആംബുലന്‍സിനുള്ളില്‍ കിടക്കുന്ന രോഗിയെയും വിഡിയോയില്‍ കാണാം. ആംബുലന്‍സിന് പോലും സൈഡ് കൊടുക്കാതെ പോയ യുവാവിനെതിരെ നടപടി വേണമെന്ന ആവശ്യവും സജീവമാണ്. സൈഡ് നല്‍കാത്ത ബുള്ളറ്റിന്റെ നമ്പര്‍ സഹിതം ആംബുലന്‍സിന്റെ ഡയറക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

വിഡിയോ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍