ജീവിതം

ട്രെയിനിൽ നിന്ന് വീണ യാത്രക്കാരനെ ചുമലിലേറ്റി ഓടിയത് ഒന്നരക്കിലോമീറ്റർ; പൊലീസുകാരന് അഭിനന്ദനപ്രവാഹം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: ട്രെയിനിൽ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റ യാത്രക്കാരനെയും ചുമലിലേറ്റി ഒന്നരക്കിലോമീറ്റർ ഓടി വാഹനത്തിൽ എത്തിച്ച പൊലീസ് കോൺസ്റ്റബിൾക്ക് അഭിനന്ദന പ്രവാഹം. ഭോപ്പാൽ പൊലീസിലെ പൂനം ചന്ദ്ര ബില്ലോറെന്ന പൊലീസുകാരന്റെ ഓട്ടം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. 

മുംബൈയിൽ നിന്നുള്ള ഭഗൽപുർ എക്സ്പ്രസിൽ നിന്ന് ഒരാൾ പാളത്തിലേക്കു വീണതായ സന്ദേശം ശനിയാഴ്ച രാവിലെയാണ് ഭോപ്പാൽ പൊലീസ് കൺട്രോൾ റൂമിലേക്ക് എത്തുന്നത്. അറിയിപ്പു ലഭിച്ചതിനെത്തുടർന്ന് പൂനവും ഡ്രൈവറും സംഭവസ്ഥലത്തേക്ക് കുതിച്ചു. എന്നാൽ വാഹനം എത്തിക്കാൻ നിർവാഹമില്ലായിരുന്നു. തുടർന്ന് പാളത്തിൽ രക്തം വാർന്നു കിടന്ന യാത്രക്കാരനെ ചുമലിലേറ്റി പൂനം ഒന്നര കിലോമീറ്റർ ഓടി വാഹനത്തിലെത്തിക്കുകയായിരുന്നു. യാത്രക്കാരൻ അപകടനില തരണം ചെയ്തിട്ടുണ്ട്.

 തന്നിൽ അർപ്പിതമായ ജോലി മാത്രമാണു ചെയ്തതെന്നു പൂനം മാധ്യമങ്ങളോട് പറഞ്ഞു. പൂനത്തെ ആദരിക്കാൻ  മധ്യപ്രദേശ് ഡിജിപി ഉത്തരവിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു