ജീവിതം

പലതരം കള്ളന്‍മാരെ കണ്ടിട്ടുണ്ട്.., പക്ഷേ ഇതുപോലൊന്ന്: പൊലീസ് സ്റ്റേഷനില്‍ സൈക്കിള്‍ മോഷ്ടിക്കാനെത്തിയ കള്ളന്‍

സമകാലിക മലയാളം ഡെസ്ക്

ലതരം കള്ളന്‍മാരെ കണ്ടിട്ടുണ്ട്.., പക്ഷേ ഇതുപോലൊന്നിനെ ആദ്യമായിട്ടായിരിക്കും കാണുന്നത്. മോഷണ വസ്തു സൈക്കിളാണ്. മോഷ്ടിക്കാന്‍ എത്തിയത് പൊലീസ് സ്റ്റേഷനിലും. മോഷണത്തിനിടെ പിടിയിലായ കള്ളന്റെ വീഡിയോ കണ്ടാല്‍ ചിരിക്കണോ അതോ കരയണോ എന്നറിയാതെ വിഷമിക്കും.

യുഎസിലെ ഗ്ലാഡ്സ്റ്റണിലാണ് സംഭവം. ഗ്ലാഡ്‌സറ്റണ്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ നിര്‍ത്തിയിരുന്ന സൈക്കിളായിരുന്നു കള്ളന്റെ ലക്ഷ്യം. എന്നാല്‍ സ്‌റ്റേഷന്‍ പരിസരത്ത് സിസിടി ക്യാമറ ഉണ്ടെന്ന് അറിയാതെ എത്തിയ കള്ളന്‍ പൂട്ട് പൊളിച്ച് സൈക്കിള്‍ മോഷ്ടിക്കാന്‍ ഒരുങ്ങി. മോഷണം തുടരുന്നതിനിടെയാണ് സിസിടിവിയില്‍ കള്ളനെ കണ്ട പൊലീസുകാരന്‍ പുറത്തെത്തിയത്. ഉടന്‍ തന്നെ അദ്ദേഹം കള്ളനെ കൈയ്യോടെ പിടികൂടുകയും ചെയ്തു.

വീഡിയോ കണ്ടവരെല്ലാം കള്ളന്റെ മണ്ടത്തരത്തെക്കുറിച്ചാണ് പറയുന്നത്. പൊലീസ് സ്‌റ്റേഷന്‍ എന്നെഴുതിയിരിക്കുന്നതു കണ്ടിട്ടും മോഷണം തുടര്‍ന്ന കള്ളനെ എന്തു വിളിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് സോഷ്യല്‍ മീഡിയ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി