ജീവിതം

ഒരു സെന്റിമീറ്റര്‍ മാത്രം വലുപ്പം, വായിക്കാന്‍ ലെന്‍സ്; ജര്‍മ്മനിയില്‍ താരമായി മലയാള പുസ്തകം 

സമകാലിക മലയാളം ഡെസ്ക്

ഒരു സെന്റീമീറ്റര്‍ മാത്രം നീളമുളള മലയാളത്തിലെ എറ്റവും ചെറിയ പുസ്തകം ജര്‍മ്മനിയില്‍ വില്‍പ്പനയ്ക്ക്. ജര്‍മ്മനിയിലെ പ്രസിദ്ധമായ ഒരു പുസ്തകമേളയിലാണ് രാസരസിക വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. പണം നല്‍കി പുസ്തകം വാങ്ങിയാല്‍ ഒരു ലെന്‍സും സൗജന്യമായി ലഭിക്കും.
പുസ്തകത്തിനൊപ്പം ലെന്‍സെന്തിന് എന്ന ചോദ്യത്തിന് പുസ്തകത്തിന്റെ വലുപ്പം തന്നെയാണ് ഉത്തരം. എഴുത്തുകാരന്‍ പായിപ്ര രാധാകൃഷ്ണനാണ് പുസ്തകം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന കാര്യം പുറംലോകത്തെ അറിയിച്ചത്. 

എഴുപതുകളില്‍ തിരുവനന്തപുരത്തുളള കല്‍പക ലൈബ്രറിയാണ് രാസരസിക പ്രസിദ്ധീകരിച്ചത്. കുറച്ച് കോപ്പികള്‍ മാത്രമാണവര്‍ പുറത്തെത്തിച്ചത്. അതിനാല്‍ തന്നെ ഏറെയാര്‍ക്കും ഈ ചെറിയ പുസ്തകത്തെ പരിചയമുണ്ടാവില്ലെന്നാണ് പായിപ്രയുടെ അഭിപ്രായം. ഏതായാലും സാങ്കേതികവിദ്യ ഇത്രയേറെ വികസിച്ചിട്ടും ഇതില്‍ ചെറിയ പുസ്തകം മലയാളത്തിലച്ചടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പായിപ്ര രാധാകൃഷ്ണന്റെ അവകാശവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം