ജീവിതം

മസാസോ നൊനാക 113-ാം വയസിൽ അന്തരിച്ചു; വിടവാങ്ങിയത് ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷൻ 

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഗിന്നസ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷനായി അം​ഗീകരിക്കപ്പെട്ടിരുന്ന മസാസോ നൊനാക (113) അന്തരിച്ചു. ലോകത്തിന്റെ മുതുമുത്തച്ഛനായി കരുതിയിരുന്ന സ്പെയിനിലെ ഫ്രാൻസെസ്കോ നൂനസ് ഒലിവേറ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ മരിച്ചതോടെയാണു മസാസോ റെക്കോർഡിന് ഉടമയായത്. 

ജപ്പാനില്‍ ലഭ്യമായിട്ടുള്ള കണക്കുകള്‍ അനുസരിച്ച് 1905 ജൂലൈ 21നാണ് മസാസോ നൊനാകയുടെ ജനനം. ആറ് സഹോദരന്മാരും ഒരു സഹോദരിയുമുള്ള നൊനാക 1931ല്‍ ആണ് വിവാഹം ചെയ്തത്. അഞ്ചു മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമുണ്ട്. 

ചുടുനീരുറവ ഉൾപ്പെടെയുള്ള സത്രം കുടുംബ ബിസിനസ്സായി നടത്തുന്ന അപ്പൂപ്പന്റെ സഞ്ചാരം വീൽചെയറിലായിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ടോക്കിയോയിൽ നിന്നു 900 കിലോമീറ്റർ അകലെ ഹൊക്കെയ്ഡോ ദ്വീപിലെ അഷോറോയിലാണു താമസിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി