ജീവിതം

ലോകത്തെ ഏറ്റവും ക്യൂട്ടായ നായ്ക്കുട്ടി ഇനിയില്ല; ബഡ്ഡിയ്ക്ക് പിന്നാലെ ബൂവും പോയ സങ്കടത്തില്‍ ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും 'ക്യൂട്ടെസ്റ്റ് ഡോഗ്' എന്ന് സോഷ്യല്‍ മീഡിയ പേരിട്ട ബൂ എന്ന നായ്ക്കുട്ടി ചത്തു. നായ്ക്കുട്ടിയുടെ ഉടമസ്ഥര്‍ ഇന്നലെ ബൂവിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് മരണവാര്‍ത്ത സ്ഥിതീകരിച്ചത്. 

12വയസ്സുള്ള നായ്ക്കുട്ടിക്ക് 16ദശലക്ഷം ഫോളോവേഴ്‌സാണ് ഫേസ്ബുക്കില്‍ ഉള്ളത്. പോമറേനിയന്‍ ഇനത്തില്‍പ്പെട്ട ബൂവും കൂട്ടുകാരന്‍ ബഡ്ഡിയും ചേര്‍ന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ആദ്യം വൈറലായത്. ഇരുവരും ഒന്നിച്ചുള്ള മനോഹര ചിത്രങ്ങള്‍ ഉടമസ്ഥരാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. 2011ല്‍ പുറത്തിറങ്ങിയ 'ബൂ: ദി ലൈഫ് ഓഫ് ദി വേള്‍ഡ്‌സ് ക്യൂട്ടെസ്റ്റ് ഡോഗ്' എന്ന ഫോട്ടോ ബുക്കിലടക്കം ധാരാളം പുസ്തകങ്ങളിലൂം ബൂ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ബഡ്ഡി വിടപറഞ്ഞതിന് ശേഷം ബൂ വളരെയധികം വിഷമത്തിലായിരുന്നെന്നും പിന്നീടുള്ള നാളുകളില്‍ ഹൃദയതകരാറുകള്‍ ഉണ്ടായിരുന്നെന്നും മരണം അറിയിച്ചുള്ള കുറിപ്പില്‍ ഉടമസ്ഥര്‍ വ്യക്തമാക്കി. ഇരുവരും സ്വര്‍ഗ്ഗത്തില്‍ വീണ്ടും ഒന്നിക്കുമ്പോള്‍ അതവരുടെ ഏറ്റവും സന്ദേഷകരമായ നിമിഷമായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി