ജീവിതം

ഭക്ഷണം നല്‍കിയ കൈകളെ വിട്ടുകളയില്ല: യുവതിയെ ലൈംഗികാക്രമണത്തില്‍ നിന്ന് രക്ഷിച്ചത് തെരുവുനായ

സമകാലിക മലയാളം ഡെസ്ക്

ക്രമണ സാധ്യത ഭയന്ന് നമ്മളെല്ലാം വഴിയില്‍ കാണുന്ന തെരുവ് നായ്ക്കളെ ആട്ടി ഓടിക്കാറുണ്ട്. എന്നാല്‍ എപ്പോഴും അങ്ങനെയല്ലെ. ചിലയിടത്ത് ഭീഷണിയാണെങ്കില്‍ വേറെ ചിലയിടത്ത് രക്ഷകന്റെ റോളും എടുത്ത് അണിയാറുണ്ട് ചില മൃഗങ്ങള്‍. അത്തരത്തിലൊരു സംഭവമാണ് ഈയിടെ ഭോപ്പാലില്‍ നടന്നത്. 

അയല്‍ക്കാരന്റെ ലൈംഗിക ആക്രമണത്തില്‍ നിന്ന് യുവതിയെ രക്ഷിച്ചത് ഒരു തെരുവ് നായയാണ്. 29കാരിയായ യുവതിയെ തന്റെ വീട്ടില്‍ വെച്ചാണ് അയല്‍ക്കാരനായ സുനില്‍ എന്നയാള്‍ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചത്. ഇവരുടെ താമസസ്ഥലത്തിന് സമീപം കഴിഞ്ഞ് വരുന്ന ഷേരു എന്ന തെരുവ് നായയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് യുവതി ആക്രമണത്തില്‍ നിന്നും രക്ഷനേടിയത്. 

യുവതിയുടെ വീട്ടിലെത്തിയ സുനില്‍ അവരെ ആക്രമിക്കുന്നത് കണ്ട ഷേരു കുരച്ച് ശബ്ദമുണ്ടാക്കി ആളെക്കൂട്ടുകയും ശത്രുവിനെ കടിക്കുകയും ചെയ്തു. ഇതില്‍ ക്ഷുബ്ദനായ സുനില്‍ നായയെ തന്റെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ആക്രമിച്ചു. തന്റെ മുന്‍കാലിന് ചെറിയ പരിക്ക് പറ്റിയെങ്കിലും നായക്കുട്ടി യുവതിയെ രക്ഷപ്പെടുത്തി. 

തന്റെ വീടിന് സമീപമുള്ള തെരുവില്‍ താമസിക്കുന്ന ഷേരുവിന് യുവതി ഇടയ്ക്ക് ഭക്ഷണം നല്‍കാറുണ്ടായിരുന്നു. ആ അടുപ്പത്തിന്റെ പുറത്താകാം നായ്ക്കുട്ടി അവരെ സ്വന്തം ജീവന്‍ വിലകൊടുത്തും രക്ഷപ്പെടുത്തിയത്. യുവതിയുടെ പരാതിയില്‍ സുനിലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്ക് പറ്റിയ ഷേരുവിനെ മൃഗാശുപത്രിയില്‍ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും