ജീവിതം

യാത്രയോട് അടങ്ങാത്ത ആവേശം, വീട് വിറ്റ് ട്രക്ക് വാങ്ങിയ കുടുംബത്തിന്റെ കഥ; സഞ്ചരിച്ചത് 24 രാജ്യങ്ങള്‍ ( ചിത്രങ്ങള്‍) 

സമകാലിക മലയാളം ഡെസ്ക്

യാത്രകളോട് പ്രണയമില്ലാത്തവര്‍ ചുരുക്കമായിരിക്കും ഈ ലോകത്ത്. എന്നാല്‍ ഈ യാത്രയ്ക്ക് കുടുംബത്തെ ഒന്നടങ്കം കൂട്ടി മുന്നോട്ടുപോകുന്നവര്‍ അപൂര്‍വ്വമാണ്. ലോകം ഒന്നടങ്കം സഞ്ചരിക്കുന്നതിനായി ഒരുപടി കൂടി കടന്ന് സ്വന്തം വീട് വിറ്റ് ചലിക്കുന്ന വീട് വാങ്ങിയവരുടെ കഥകള്‍ അത്ഭുതത്തോടെ കേട്ടിരിക്കാനാണ് സാധ്യത. അത്തരത്തില്‍  യാത്രയ്ക്കായി ഒരു കുടുംബം ചെയ്ത കാര്യങ്ങള്‍ ഇന്ന് ലോകം ചര്‍ച്ച ചെയ്യുകയാണ്. 

ഓസ്ട്രിയ സ്വദേശികളായ ലിയാണ്ടര്‍ നാര്‍ഡിനും കാമുകി മരിയയും അവരുടെ ഏഴ് വയസ്സുകാരന്‍ മകനും കഴിഞ്ഞ രണ്ടുവര്‍ഷമായി യാത്രയിലാണ്. ഇവരുടെ സഞ്ചാരവും താമസവും എല്ലാം ഒരു മിലിട്ടറി ട്രക്കിലാണ്. ഈ വാഹനത്തില്‍ താമസിച്ച് ഈ കുടുംബം  24 രാജ്യങ്ങളാണ് ഇതിനോടകം സഞ്ചരിച്ചത്.

പ്രഫഷനല്‍ ഫൊട്ടോഗ്രഫറായ ലിയാണ്ടര്‍ക്ക് യാത്രകള്‍ തന്റെ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ തന്റെ യാത്രകളില്‍ കുടുംബത്തെയും കൂടെകൂട്ടണമെന്ന ആഗ്രഹമാണ് ട്രക്ക് വീട് എന്ന ആശയത്തിലേക്ക് ലിയാന്‍ഡറിനെ എത്തിക്കുന്നത്. യാത്രയ്ക്ക് അനുയോജ്യമായ വാഹനം എന്ന നിലയ്ക്കാണ് രണ്ടുവര്‍ഷം മുന്‍പ് മെഴ്‌സിഡസ് ബെന്‍സിന്റെ  LA911B മോഡല്‍ മിലിട്ടറി ട്രക്ക് വാങ്ങിയത്. ഓസ്ട്രിയയിലെ സ്വന്തം വീട് വിറ്റശേഷമാണ് ഇവര്‍ ട്രക്ക് സ്വന്തമാക്കിയത്. 

രണ്ടു കിടപ്പുമുറികള്‍, ഒരു ലിവിങ് റൂം, അടുക്കള, ബാത്‌റൂം എന്നിവ അടങ്ങിയതാണ് ഈ വണ്ടിവീട്. ഏഷ്യന്‍ രാജ്യങ്ങള്‍, ഉസ്ബക്കിസ്ഥാന്‍, മംഗോളിയ, ദക്ഷിണ കൊറിയ, തുര്‍ക്കി, ഇറാന്‍, ജപ്പാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെല്ലാം ഇതിനോടകം ഈ കുടുംബം സഞ്ചരിച്ചു കഴിഞ്ഞു. മകന്‍ ലിനക്‌സും ഇപ്പോള്‍ ഈ യാത്രകളെ വലിയ ഇഷ്ടമാണ്. യാത്രയില്‍ തന്നെയാണ് അവന്റെ പഠനവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍