ജീവിതം

നയാഗ്ര വെളളച്ചാട്ടത്തില്‍ നിന്ന് 188 അടി താഴ്ചയിലേക്ക്; അജ്ഞാതന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ടൊറോന്റോ: ലോകത്തെ ഏറ്റവും വലിയ വെളളച്ചാട്ടങ്ങളില്‍ ഒന്നായ കാനഡയിലെ നയാഗ്രയില്‍ നിന്നും താഴെക്ക് വീണ അജ്ഞാതന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 188 അടി താഴ്ചയിലേക്ക് വീണ യുവാവിന്റെ പരിക്കുകള്‍ സാരമുളളതല്ലെന്ന് പൊലീസ് അറിയിച്ചു.

മൂന്ന് വെളളച്ചാട്ടങ്ങള്‍ ചേരുന്നതാണ് നയാഗ്ര വെളളച്ചാട്ടം. ഇതിലെ ഏറ്റവും വലിപ്പമുളള ഹോഴ്‌സ്ഷൂ വെളളച്ചാട്ടത്തില്‍ നിന്നാണ് യുവാവ് കാല്‍തെറ്റി താഴെക്ക് വീണത്. നയാഗ്ര നദി ഒഴുകുന്ന വെളളച്ചാട്ടത്തിന്റെ അരികില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ കാല്‍തെറ്റി വീഴുകയായിരുന്നു. വെളളച്ചാട്ടത്തിന്റെ സംരക്ഷിത മതിലില്‍ ഒരാള്‍ പിടിച്ചുകിടക്കുന്ന വിവരം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ട കാര്യം പുറത്തുവന്നത്. 

അപകടം നടന്ന സ്ഥലത്ത് ഒരാള്‍ ഇരിക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് നയാഗ്ര പാര്‍ക്ക്‌സ് പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ സാരമുളളതല്ലെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ