ജീവിതം

പത്തുവർഷം തുടർച്ചയായി ടിക്കറ്റെടുത്തു ; ഒടുവിൽ 71 കാരിയെത്തേടി ഭാ​ഗ്യദേവതയെത്തി ; ഏഴുകോടി സമ്മാനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ : പത്തുവർഷമായി തുടര്‍ച്ചയായി ടിക്കറ്റെടുത്ത വൃദ്ധയ്ക്ക് ഒടുവിൽ ഭാ​ഗ്യദേവതയുടെ കടാക്ഷം. ജയ​ഗുപ്ത എന്ന 71 കാരിക്ക് ഏഴു കോടി രൂപയാണ് സമ്മാനം അടിച്ചത്. 1999 മുതലാണ് ജയ ഗുപ്ത ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകള്‍ എടുത്ത് ഭാഗ്യം പരീക്ഷിക്കാന്‍ തുടങ്ങിയത്. വര്‍ഷങ്ങളോളം ഭാഗ്യം  തേടിയെത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നു. 

ഇപ്പോൾ പത്തുലക്ഷം യു.എസ് ഡോളര്‍( ഏഴുകോടി ഇന്ത്യന്‍ രൂപ) ആണ് ജയയ്ക്ക് സമ്മാനമായി ലഭിച്ചത്. ആദ്യം ഇക്കാര്യം വിശ്വസിച്ചില്ല, ആരോ തന്നെ പറ്റിക്കുകയാണെന്നാണ് കരുതിയതെന്ന് അവർ പറയുന്നു. ഉടനെ മുംബൈയിലുള്ള ഭര്‍ത്താവിനെ വിവരം അറിയിച്ചു. പിന്നീടാണ് കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിഞ്ഞതെന്നും ജയ​ഗുപ്ത പറയുന്നു. 

കഴിഞ്ഞ 35 വര്‍ഷമായി ജയ​ഗുപ്ത ദുബായിലാണ് താമസിക്കുന്നത്.  ഇത്തവണ മുംബൈയിലുള്ള അമ്മയെ കാണാന്‍ വരുന്നവഴി എടുത്ത ടിക്കറ്റാണ് ജയയ്ക്ക് ഭാഗ്യം കൊണ്ടു വന്നത്. ആദ്യകാലത്ത് ബിസിനസ് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ടിക്കറ്റ് എടുത്തിരുന്നതെന്ന് ജയ​ഗുപ്ത പറയുന്നു. എന്നാല്‍ കഠിനാധ്വാനം കൊണ്ട് വ്യവസായം വളര്‍ച്ചയിലെത്തി. സമ്മാനമായി ലഭിച്ച തുക സേവന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കാനും, ഇന്ത്യയില്‍ താന്‍ ദത്തെടുത്തിരിട്ടുള്ള രണ്ടു പെണ്‍കുട്ടികള്‍ക്ക് വീടുവാങ്ങി നല്‍കാനുമാണ് ജയയുടെ പദ്ധതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്