ജീവിതം

ബോട്ടില്‍ ചലഞ്ച് അല്ല ഇനി സാരി ട്വിറ്റര്‍; കല്ല്യാണ സാരിയുടുത്ത് പ്രിയങ്ക ഗാന്ധി വരെ, സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗം 

സമകാലിക മലയാളം ഡെസ്ക്

ബോട്ടില്‍ കപ്പ് ചലഞ്ചും പിന്നിട്ട് പുതിയ ഒരു ട്രെന്‍ഡിലേക്ക് കടന്നിരിക്കുകയാണ് സോഷ്യല്‍ ലോകം. ജുംക്ക ട്വിറ്റര്‍, പഗ്ഡി ട്വിറ്റര്‍, കുര്‍ത്ത ട്വിറ്റര്‍ തുടങ്ങിയ ഹാഷ്ടാഗുകള്‍ക്ക് പിറകെ ‘സാരി ട്വിറ്റർ’ (#sareetwitter) ആണ് പുതിയ തരം​ഗം. സാരി ധരിച്ചുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് ഈ ചലഞ്ചിൽ ചെയ്യേണ്ടത്. 

ദിവസങ്ങൾകൊണ്ടുതന്നെ ട്വിറ്ററിൽ വൈറലായിരിക്കുകയാണ് പുതിയ ഹാഷ്ടാ​ഗ്. ജൂലൈ 15ന് പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ‘സാരി ട്വിറ്റർ’ ഹാഷ്ടാഗ് രാഷ്ട്രീയക്കാരും സിനിമാ നടിമാരുമടക്കം ഏറ്റെടുത്തുകഴിഞ്ഞു. മാധ്യമപ്രവർത്തകരും ഹാഷ്ടാ​ഗിൽ അണിനിരന്നിട്ടുണ്ട്. 

കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് സാരി ട്വിറ്ററിൽ ഏറെ ശ്രദ്ധ നേടിയത്. 22 വർഷം മുൻപ് വിവാഹദിനത്തിൽ എടുത്ത ചിത്രമാണ് ഹാഷ്ടാ​ഗിനൊപ്പം പ്രിയങ്ക പങ്കുവച്ചത്. വിവാഹദിനത്തിലെ പൂജാ വേളയിൽ എടുത്ത ചിത്രമാണ് ഇതെന്നും പ്രിയങ്ക കുറിച്ചു. 

ആദ്യമായി സാരിയുടുത്ത മലയാളി വനിതയുടെ ചിത്രമടക്കം സാരിട്വിറ്റര്‍ ഹാഷ്ടാഗിനൊപ്പം ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. എഴുത്തുകാരന്‍ മനു എസ് പിള്ളയാണ് സാരി ധരിച്ച ആദ്യ മലയാളി വനിത എന്ന വിവരണത്തോടെ തിരുവിതാംകൂർ രാജാവിന്റെ പത്‌നി കല്ല്യാണി പിള്ളയുടെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവായ നഗ്മ, ശിവസേനാ നേതാവ് പ്രിയങ്ക ചതുർവേദി, ബിജെപി നേതാവ് നൂപുർ ശർമ, നടിമാരായ യാമി ഗൗതം, പ്രിയ മാലിക്, മീരാ ചോപ്ര എന്നിവർ സാരി ട്വിറ്ററിൽ പങ്കെടുത്തുക്കഴിഞ്ഞു. ബർക്കാ ദത്ത് അടക്കമുള്ള മാധ്യമപ്രവർത്തകരും ഈ നിരയിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി