ജീവിതം

'തിമിം​ഗലത്തിന്റെ വായിൽ കടൽ സിംഹം'- അപൂർവങ്ങളിൽ അപൂർവമായ ചിത്രം വൈറൽ

സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ജലസ്: അപൂർവങ്ങളിൽ അപൂർവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ഫോട്ടോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുന്നു. ഒരു കടല്‍ സിംഹത്തെ വായിലൊതുക്കുന്ന തിമിംഗലത്തിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. കാലിഫോര്‍ണിയയിലെ മോണ്‍ടറിക്കു സമീപമുള്ള സമുദ്ര ഭാഗത്തു നിന്നാണ് ഈ ചിത്രം ക്യാമറയിൽ പകർത്തിയത്.  

മറൈന്‍ ബയോളജിസ്റ്റായ ചെയ്‌സ് ഡെക്കര്‍ ആണ് ഈ അപൂര്‍വ ചിത്രം പകര്‍ത്തിയത്. ജലോപരിതലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന തിമിംഗലത്തിന്റെ തല ഭാഗമാണ് ചിത്രത്തിലുള്ളത്. പിളര്‍ന്ന വായില്‍ പെട്ടിരിക്കുന്ന കടല്‍ സിംഹത്തെ വിഴുങ്ങാന്‍ ശ്രമിക്കുകയാണ് തിമിംഗലം. 

കടല്‍ യാത്രയ്ക്കിടയില്‍ പല തരത്തിലുള്ള അപൂര്‍വ ദൃശ്യങ്ങളും കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു ദൃശ്യം ആദ്യമായിട്ടാണെന്ന് ചേയ്‌സ് ഡെക്കര്‍ പറയുന്നു. തിമിംഗല ഗവേഷണവുമായി ബന്ധപ്പെട്ട് ജൂലായ് 22ന് നടത്തിയ കടല്‍ യാത്രക്കിടയിലാണ് തിമിംഗലങ്ങളുടെ ഒരു ചെറു സംഘത്തെ കണ്ടത്.

ചെറിയ മത്തികളുടെ കൂട്ടത്തെ ആഹാരമാക്കുകയായിരുന്നു തിമിംഗലങ്ങള്‍. മത്തിക്കൂട്ടത്തെ ആഹരിച്ചുകൊണ്ട് അധികം ദൂരെയല്ലാതെ കടല്‍ സിംഹങ്ങളുടെ വലിയൊരു സംഘവും ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഒരു കടല്‍ സിംഹം തിമിംഗലങ്ങള്‍ക്കിടയില്‍പ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ തിമിംഗലങ്ങളില്‍ ഒന്ന് കടല്‍ സിംഹത്തെ വായിലാക്കി. ഈ ദൃശ്യമാണ് ചെയ്‌സ് ഡെക്കറിന്റെ ക്യാമറയില്‍ പതിഞ്ഞത്.

എന്നാല്‍ കടല്‍ സിംഹം ഭാഗ്യവാനായിരുന്നു. തിമിംഗലത്തിന് വായടയ്ക്കാനാവുന്നതിനു മുന്‍പ് ഒരു നിമിഷാര്‍ദ്ധം കൊണ്ട് അത് കടലിലേയ്ക്ക് വഴുതി, കടലിന്റെ അഗാധതയിലേയ്ക്ക് അപ്രത്യക്ഷനായതായി ചെയ്‌സ് ഡെക്കര്‍ പറയുന്നു. ഒരു പതിറ്റാണ്ടോളമായി കടല്‍ ജീവികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ആളാണ് ചെയ്‌സ് ഡെക്കര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി