ജീവിതം

മരിച്ച കുഞ്ഞിന്റെ ശരീരം തുമ്പിക്കൈയില്‍ പിടിച്ച് അമ്മ; പിന്നാലെ വിലാപയാത്രയായി ആനക്കൂട്ടം; കണ്ണുനനയ്ക്കും ഈ വീഡിയോ

സമകാലിക മലയാളം ഡെസ്ക്


കുഞ്ഞിന്റെ മരണം ഒരു കുടുംബത്തിന് ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. മനുഷ്യന് മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും ഈ വേദന ഒരുപോലെയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു വിലാപയാത്രയാണ്. മരിച്ച കുഞ്ഞിനേയും വഹിച്ചുകൊണ്ടുപോകുന്ന ആനക്കൂട്ടത്തെയാണ് വീഡിയോയില്‍ കാണുന്നത്. മരിച്ചെന്ന് മനസിലാക്കിയിട്ടും കുട്ടിയാനയുടെ മൃതദേഹവും താങ്ങിയെടുത്ത് പോകുന്ന ആനക്കൂട്ടത്തെ നിറകണ്ണുകളോടെ മാത്രമേ കണ്ടിരിക്കാനാവൂ. 

റോഡ് മുറിച്ചു കടക്കുന്ന ആനക്കൂട്ടത്തിന്റെ വീഡിയോ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. കട്ടിയാനയുടെ മൃതദേഹം തുമ്പിക്കൈയിലെടുത്ത് റോഡ് മുറിച്ചു കടക്കുകയാണ് അമ്മ ആന. റോഡിന്റെ മറുവശത്തെത്തിയപ്പോള്‍ ആനയുടെ തുമ്പികൈയില്‍ നിന്ന് കുട്ടിയാനയുടെ ശരീരം ഊര്‍ന്നു വീണു. മുന്നോട്ടുനീങ്ങാതെ നിസ്സഹായയായി നില്‍ക്കുന്ന ആനയുടെ അടുത്തേക്കാണ് വരിവരിയായി ആനക്കൂട്ടം എത്തുന്നത്. അനക്കമില്ലാതെ നില്‍ക്കുന്ന അമ്മ ആനയെ പിന്നാലെ വന്ന ആന ആശ്വസിപ്പിക്കുകയാണ്. കുറച്ച് നേരം അവിടെ നിന്ന ശേഷം വീണ്ടും മൃതദേഹം വഹിച്ച് നീങ്ങുകയാണ് ആനക്കൂട്ടം. 

സോഷ്യല്‍ മീഡിയയെ ദുഃഖത്തിലാഴ്ത്തുന്നതാണ് വീഡിയോ. ഇന്ത്യയിലെ ഏതോ വനമേഖലയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ആന വഴി മുറിച്ചു കടക്കുന്നതിന്റെ ഇരുവശവും ആളുകള്‍ കൂടിനില്‍ക്കുന്നതും കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം