ജീവിതം

കാലുകള്‍ക്ക് പകരം വീല്‍ചെയര്‍, ആമയോട് കരുണകാട്ടി യുവതി; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ആമയ്ക്ക് വീല്‍ചെയര്‍. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാം. സഹജീവിയോട് കരുണ തോന്നിയ ഒരു യുവതി അതിനും തയ്യാറായി. ഇപ്പോള്‍ ആമയും യുവതിയും സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

പതിനഞ്ചുവയസുള്ള പെട്രോ എന്ന ആമയെ സാന്ദ്ര ടെയ്‌ലര്‍ എന്ന യുവതിയാണ് പരിപാലിക്കുന്നത്.സംരക്ഷണ ചുമതല ഏറ്റെടുക്കുമ്പോള്‍ മൂന്നുകാലുകള്‍ മാത്രമാണ് പെട്രോയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം പെട്രോയുടെ  മൂന്നാമത്തെ കാല് കാണാതായി. ഇതോടെ സാന്ദ്ര, ലൂസിയാന സ്‌റ്റേയ്റ്റ് വെറ്റിനറി ടീച്ചിങ് ഹോസ്പ്പറ്റിലിന്റെ സഹായം തേടി. 

പിന്നിലെ രണ്ട് കാലുകള്‍ ഇല്ല എന്നത് മാറ്റിനിര്‍ത്തിയാല്‍ പെട്രോയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. അതുകൊണ്ട് തന്നെ പെട്രോയ്ക്ക് വീല്‍ചെയര്‍ ഘടിപ്പിക്കാം എന്ന് വെറ്റിനറി സര്‍വകലാശാല തീരുമാനിച്ചു. പെട്രോയുടെ ശരീര ഭാരത്തിന് അനുസരിച്ചുള്ള വീല്‍ചെയര്‍ തയാറാക്കുക എന്നതായിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യം.

വീല്‍ചെയറിന് ഭാരം കൂടിയാല്‍ അത് വലിച്ചു കൊണ്ട് നടക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. അതുകൊണ്ട് തന്നെ ശരീരഭാരത്തിന് അനുസരിച്ച് ഗുണമേന്മയുള്ള വീല്‍ചെയര്‍ തയാറാക്കുക എന്നത് ശ്രമകരമായിരുന്നു. വീല്‍ചെയര്‍ ഘടിപ്പിച്ച് വൈകാതെ പെട്രോ നടന്നു തുടങ്ങി. ഇതോടെ സാന്ദ്രയും പെട്രോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി