ജീവിതം

കൈകളും കാലുകളും കടിച്ചെടുത്തു: മൂന്നു സ്രാവുകളുടെ ആക്രമണത്തില്‍ യുവതി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: സ്രാവുകളുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. കരീബിയന്‍ രാജ്യമായ ബഹാമാസില്‍ ആണ് മൂന്ന് സ്രാവുകള്‍ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. യുഎസിലെ കാലിഫോര്‍ണിയ സ്വദേശിനിയും വിദ്യാര്‍ഥിനിയുമായ ജോര്‍ദാന്‍ ലിന്‍ഡ്‌സേയാണ് സ്രാവുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

ജൂണ്‍ 26 ബുധനാഴ്ചയായിരുന്നു സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം അവധി ആഘോഷിക്കാനായാണ് ലിന്‍ഡ്‌സേ ബഹാമാസിലെത്തിയത്. റോസ് ദ്വീപിന് സമീപം സ്‌നോര്‍ക്കലിങ് ചെയ്യുന്നതിനിടെ സ്രാവുകള്‍ യുവതിയെ അക്രമിക്കുകയായിരുന്നു. ഇരച്ചെത്തിയ മൂന്ന് സ്രാവുകള്‍ യുവതിയുടെ കൈകളിലും കാലുകളിലും വയറിലും കടിച്ചെന്നും ആക്രമണത്തില്‍ യുവതിയുടെ വലതുകൈ അറ്റുപോയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സ്‌നോര്‍ക്കലിങിനിടെ സ്രാവുകള്‍ വരുന്നത് കണ്ട് കുടുംബാംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ലിന്‍ഡ്‌സേ ഇത് കേട്ടില്ലെന്നും ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ യുവതിയെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നും ബഹാമാസ് ടൂറിസം മന്ത്രാലയവും അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി. 

അതിനിടെ യുവതിയുടെ മൃതദേഹം കാലിഫോര്‍ണിയയില്‍ എത്തിക്കാന്‍ പണമില്ലാത്ത അവസ്ഥയാണ്. കുടുംബാംഗങ്ങള്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കുന്നുണ്ട്. ഗോഫണ്ട്മീ പേജിലൂടെ ആരംഭിച്ച ധനസമാഹരണത്തില്‍ ഇതുവരെ 23000 ഡോളര്‍ ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല