ജീവിതം

'ഹംപിള്‍ സിംപിള്‍ രാഗാ'; മാധ്യമപ്രവര്‍ത്തകന്റെ മുറിവ് തുടച്ചുകൊടുക്കുന്ന രാഹുല്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

സമകാലിക മലയാളം ഡെസ്ക്


കാല്‍തെറ്റി വീണ ഫോട്ടോഗ്രാഫറെ താങ്ങിയെടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ കുറച്ചു നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാഹുലിന്റെ കരുതലിന് വലിയ പ്രശംസയും ലഭിച്ചു. വീണ്ടും രാഹുലിന്റെ അത്തരമൊരു ഇടപെടല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. 

അപകടം പറ്റിയ മാധ്യമപ്രവര്‍ത്തകനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ന്യൂഡല്‍ഹിയിലെ ഹുമയൂണ്‍ റോഡില്‍ വച്ച് അപകടം സംഭവിച്ച രാജേന്ദ്ര വ്യാസ് എന്ന മാധ്യമപ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സഹായിച്ചത്. 

അപകട സമയത്ത് അതുവഴി കടന്നുപോയ രാഹുല്‍, കാര്‍ നിര്‍ത്തി രാജേന്ദ്രയെ സഹായിച്ചു. ശേഷം ആശുപത്രിയില്‍ എത്തിച്ചു. വ്യാസിന്റെ നെറ്റിയിലെ ചോര തുടച്ചുകൊടുക്കുന്ന രാഹുലിന്റെ വീഡിയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്വിറ്ററില്‍ ആഘോഷമാക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!