ജീവിതം

അച്ഛന്റെ പാസ്‌പോര്‍ട്ട് അമ്മ പറ്റു ബുക്കാക്കി; ആര്‍ക്കും ഈ ഗതി വരുത്തല്ലേ എന്ന് മകന്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

രു പാസ്‌പോര്‍ട്ടിനും ഇങ്ങനെ ഒരു ഗതി വരുത്തല്ലേ. ഈ വീഡിയോ കണ്ടാല്‍ ആരായാലും പറഞ്ഞു പോകും. ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ടതും വിലപ്പെട്ടേറിയതുമായ രേഖയാണ് പാസ്‌പോര്‍ട്ട്. എന്നാല്‍ വിദേശ രാജ്യങ്ങളിലെ മുദ്രകള്‍ പതിയേണ്ട പാസ്‌പോര്‍ട്ട് ടെലഫോണ്‍ ഡയറക്റ്ററിയും പറ്റുബുക്കുമായാല്‍ എങ്ങനെയുണ്ടാകും. അച്ഛന്റെ പാസ്‌പോര്‍ട്ടിനോട് അമ്മ ചെയ്ത 'ക്രൂരത' പങ്കുവെക്കുന്ന ഒരു മകന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. 

പാസ്‌പോര്‍ട്ടിന്റെ ആദ്യ ഭാഗങ്ങളിലെ ഓരോ പേജിലും ഫോണ്‍ നമ്പറുകള്‍ എഴുതി നിറച്ചിരിക്കുകയാണ് അമ്മ. കൂടാതെ അവസാനത്തെ പേജുകളില്‍ കിട്ടാനുള്ള പണത്തിന്റെ കണക്കും എഴുതിവെച്ചിട്ടുണ്ട്. മകന്‍ പക്രുവിന് കൊടചുത്ത പൈസ മുതല്‍ ചിട്ടിക്കാശ് വരെ കൃത്യമായി കണക്കു കൂട്ടി വെച്ചിരിക്കുകയാണ് പാസ്‌പോര്‍ട്ടില്‍. ഇതുപോലെയൊരു ഗതി ആര്‍ക്കും വരുത്തരുതേ എന്ന് പറഞ്ഞുകൊണ്ടാണ് മകന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു