ജീവിതം

മൂന്നു കണ്ണുളള പാമ്പ് ഹൈവേയില്‍; അമ്പരപ്പ്, ചിത്രങ്ങള്‍ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

ടുത്തകാലത്ത്, ഇരട്ടത്തലയുളള പാമ്പുകളെ കുറിച്ചുളള വിശേഷങ്ങള്‍ ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോള്‍ മൂന്നു കണ്ണുളള പാമ്പിനെ കുറിച്ചുളള വിശേഷങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.  ഓസ്‌ട്രേലിയയിലാണ് ഇത്തരത്തിലുളള പാമ്പിനെ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലവാകുകയാണ്.

ഓസ്‌ട്രേലിയയുടെ വടക്കന്‍മേഖലയില്‍ ഹൈവേയിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് നോര്‍ത്തേണ്‍ ടെറിട്ടറി പാര്‍ക്ക്‌സ് ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇപ്പോള്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

കാര്‍പറ്റ് വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പിനെയാണ് കണ്ടെത്തിയത്. മൂന്നുമാസം പ്രായമുളള പെരുമ്പാമ്പാണിതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മൂന്ന് ആഴ്ച മുമ്പ് ഇത് ചത്തുപോയതായാണ് പുറത്തുവരുന്ന പുതിയ വിവരം. 

ഇതിന് ഒറ്റ തലയോട്ടിയാണ് ഉളളതെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു തലയില്‍ തന്നെ മൂന്നു കണ്ണുകളുളള നിലയിലാണ് ഇതിനെ കണ്ടെത്തിയത്. മൂന്നു കണ്ണുകളും പ്രവര്‍ത്തനക്ഷമമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം