ജീവിതം

എന്തിന് ഈ മിണ്ടാപ്രാണിയോട് ഇങ്ങനെ?; മല കയറി വരുന്ന കരടി; കല്ലെറിഞ്ഞുവീഴ്ത്തി ആള്‍ക്കൂട്ടം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഹജീവികളെ സ്‌നേഹിച്ചാല്‍ എന്താണ് തെറ്റ്? ഈ വീഡിയോ കണ്ടാല്‍ ആരും ചോദിച്ചുപോകുന്ന ചോദ്യമാണ്. ഒരു മിണ്ടാപ്രാണിയോട് മനുഷ്യന്‍ കാണിച്ച കൊടുംക്രൂരതയുടെ നേര്‍ക്കാഴ്ചയാണ് സൈബര്‍ ലോകത്ത് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോ. 

കുത്തനെയുള്ള പര്‍വതം കയറി വരികയായിരുന്നു കരടി. എന്നാല്‍ മുകളില്‍ കാഴ്ചക്കാണാനെത്തിയവര്‍ കല്ലെടുത്ത് എറിഞ്ഞ് കരടിയെ വീഴ്ത്തുന്ന ഉളളുലയ്ക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഈ പ്രവൃത്തി ചെയ്തവരോടുളള രോഷവും സൈബര്‍ ഇടങ്ങളില്‍ പ്രകടമാണ്. കുത്തനെയുള്ള പര്‍വതത്തില്‍ നിന്നും കരണം മറിഞ്ഞ് കുത്തിയൊലിച്ച് ഒഴുകുന്ന പുഴയിലേക്കാണ് പാവം മിണ്ടാപ്രാണി വീണത്.  ജമ്മു കശ്മീരിലെ കാര്‍ഗിലിലാണ് ക്രൂരത അരങ്ങേറിയത്. 

കരടി പാറക്കെട്ടിന് മുകളിലേക്ക് പിടിച്ചു കയറുമ്പോഴാണ് ജനങ്ങള്‍ കല്ലെറിഞ്ഞത്. ഒരു കല്ല് കരടിയുടെ തലയിലാണ് കൊണ്ടത്. ഇതോടെ കരടിയുടെ നിലതെറ്റി പാറക്കെട്ടിന് താഴേക്ക് പതിച്ചു. പാറക്കല്ലില്‍ പലതവണ തട്ടി കരണം മറിഞ്ഞാണ് കരടി പുഴയിലേക്ക് വീഴുന്നത്. കരടിക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഈ വീഡിയോ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി