ജീവിതം

ഉറങ്ങാന്‍ കഴിയുന്നില്ല: പൂവന്‍കോഴിക്കെതിരെ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍

സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായൊരു പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍. അടുത്ത വീട്ടിലെ കോഴിയുടെ കൂവല്‍ കാരണം ഉറങ്ങാന്‍ കഴിയുന്നില്ല എന്നതാണ് യുവതിയുടെ പരാതി. മഹാരാഷ്ട്രിലെ പൂനെയിലാണ് സംഭവം. കോഴിക്കും കോഴിയുടെ ഉടമയ്ക്കുമെതിരെയാണ് പരാതി. 

എല്ലാ ദിവസവും രാവിലെ വീടിന് മുന്‍പില്‍ വന്ന് അയല്‍പക്കത്തെ കോഴി കൂവുന്നതിനാല്‍ തന്റെ ഉറക്കം നഷ്ടപ്പെടുന്നതാണ് യുവതിയുടെ പ്രശ്‌നം. ഉറക്കം നഷ്ടപ്പെടുത്തിയ കോഴിക്കെതിരെ പരാതിയുമായി യുവതി ഒടുവില്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയിരിക്കുകയാണ്.  

എന്നാല്‍ പരാതിക്കാരി സ്ഥിരമായി താമസിക്കുന്നത് ഇവിടെയല്ലെന്നാണ് പൊലീസ് പറയുന്നത്. പരാതി നല്‍കിയ യുവതിയുടെ സഹോദരിയുടെ വീടാണിത്. കുറച്ച് ദിവസത്തേക്ക് താമസിക്കാന്‍ എത്തിയതാണ് യുവതി. പരാതി നല്‍കിയതിന് പിന്നാലെ യുവതി സ്ഥലം വിട്ടെന്നും പൊലീസ് പറഞ്ഞു. അതേസമയം തന്റെ സഹോദരിക്ക് ചെറിയ മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പരാതിയെക്കുറിച്ച് അറിഞ്ഞ യുവതി പൊലീസിനോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി