ജീവിതം

കാത്തിരുന്നത് ആദ്യത്തെ കണ്‍മണിയെ, ഒറ്റപ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി; അപൂര്‍വം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ; ആദ്യത്തെ കുഞ്ഞിനായി കാത്തിരുന്ന അമ്മ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അത്ഭുതമായി. ഉത്തര്‍പ്രദേശ് സ്വദേശിയായ രഹാനയ്ക്കാണ് നാലു കുട്ടികള്‍ പിറന്നത്. അമ്മയെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ആദ്യപ്രസവത്തില്‍ നാല് കണ്‍മണികള്‍ പിറന്നുവീണത്. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് ജനിച്ചത്. 

ഗോന്‍ഡ ജില്ലയില്‍ താമസിക്കുന്ന രഹനയ്ക്ക് ബുധനാഴ്ചയോടെ പ്രസവവേദന വരികയായിരുന്നു. തുടര്‍ന്ന് കുടുംബം രഹനയെ അടുത്തുള്ള ജില്ല ആശുപത്രിയില്‍ എത്തിച്ചു. അവസ്ഥ ഗുരുതരമാണെന്ന് പറഞ്ഞ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്ന് ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രഹന ഓപ്പറേഷനിലൂടെയാണ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അപ്പോഴാണ് നാലു കുഞ്ഞുങ്ങളുണ്ടെന്ന കാര്യം അറിയുന്നത്. 

സ്വാഭാവികമായി നാല് കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുക എന്നത് അസാധാരണമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൃത്രിമ ബീജസങ്കലനത്തിലൂടെ പോലും മൂന്നു കുട്ടികള്‍ ജനിക്കുന്നത് വളരെ കുറവാണ്. കുട്ടികള്‍ നേരത്തെ ജനിച്ചതിനാല്‍ ഒന്നര കിലോഗ്രാം മാത്രമാണ് കുട്ടികളുടെ ഭാരം. അമ്മയേയും കുഞ്ഞുങ്ങളേയും കുറച്ചുനാളുകള്‍ കൂടി ഒബ്‌സര്‍വേഷനില്‍ വെക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നാലു കുഞ്ഞുങ്ങളെ എങ്ങനെ നോക്കുമെന്നും അവരിലേക്ക് കൃത്യമായ ന്യൂട്രിഷന്‍ എങ്ങനെ എത്തിക്കണമെന്നും അമ്മമാര്‍ക്ക് പറഞ്ഞുകൊടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍