ജീവിതം

ഒരുകാലത്ത് ലോകത്തെ അമ്പരപ്പിച്ച താരം; 'സ്‌പോര്‍ട്‌സ് വുമണ്‍' പദവിയില്‍ നിന്ന് പോണ്‍ നായികയിലേക്ക്; ജീവിതം മാറ്റിമറിച്ച 72 ദിവസങ്ങള്‍...

സമകാലിക മലയാളം ഡെസ്ക്

ര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്കില്‍ ലോക ചാമ്പ്യനായിരുന്നു ഡച്ചുകാരിയായ വെറോണ വാന്‍ ലേയര്‍, പക്ഷേ ജീവിതം അവരെ എത്തിച്ചത് പോണ്‍ ഇന്റസ്ട്രിയിലാണ്. സ്വമനസ്സുകൊണ്ടും അല്ലാതെയും നൂറുകണക്കിന് പെണ്‍കുട്ടികള്‍ വന്നടിയുന്ന നീലച്ചിത്ര മേഖലയില്‍ നിന്നും വിടപറയുകാണ് വെറോണ.

ജിംനാസ്റ്റിക് മേഖലയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് ഈ ഡച്ച് താരത്തിന്റെ ജീവിതം മാറിമറിയുന്നത്. 2002ല്‍ ഹോളണ്ടിന്റെ സ്‌പോര്‍ട്‌സ് വുമണ്‍ പട്ടം നേടിയ താരമായിരുന്നു വെറോണ. എട്ട് മെഡലുകളാണ് ആ വര്‍ഷം അവര്‍ നേടിയെടുത്തത്.

പക്ഷേ ജീവിതം എപ്പോഴും സൗഭാഗ്യങ്ങള്‍ മാത്രം നിറഞ്ഞതായിരിക്കില്ലെന്ന് വെറോണയ്ക്ക് മനസ്സിലാക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. 2011ല്‍  മെയില്‍ ദമ്പതികളെ ബ്ലാക്‌മെയില്‍ ചെയ്ത കേസില്‍ 72 ദിവസം ജയിലിലായതോടെ താരത്തിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. പുറത്തിറങ്ങിയ വെറോണയെ സ്വീകരിക്കാന്‍ കുടുംബം തയ്യാറായില്ല. അവര്‍ തിരിച്ചറിയാതിരിക്കാന്‍ വേണ്ടി വീടിന്റെ രൂപരേഖ തന്നെ ബന്ധുക്കള്‍ മാറ്റിക്കളഞ്ഞു.

രണ്ടു വര്‍ഷമാണ് വെറോണ സ്വന്തം കാറില്‍ തന്നെ കിടന്നുറങ്ങിയത്. കാമുകനായിരുന്നു ഈ സമയത്തെല്ലാം അവരെ പിന്തുണച്ച് കൂടെനിന്നത്. ജീവിതം കൈവിട്ടുപോകുന്ന അവസ്ഥയില്‍ പണത്തിന് വേണ്ടി  പോണ്‍ മേഖലയിലേക്ക് തിരിയുകയായിരുന്നു ഇപ്പോള്‍ 33 വയസ്സുള്ള വെറോണ.

നിലവില്‍ ഒപ്പുവച്ച കരാറുകള്‍ അവസാനിക്കുമ്പോള്‍ പോണ്‍ മേഖലയില്‍ നിന്ന് പിന്‍മാറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വെറോണ ഇപ്പോള്‍. ഇതൊരു ജോലിയായാണ് താന്‍ കണ്ടതെന്നും, തിരിഞ്ഞു നോക്കുമ്പോള്‍ ആനന്ദകരമായ എട്ടു വര്‍ഷങ്ങളാണ് കടന്നുപോയതെന്ന് തോന്നുന്നുവെന്നും വെറോണ പറയുന്നു.

'ഞാന്‍ ടിപ്പിക്കല്‍ പോണ്‍ താരങ്ങളെപ്പോലെ ആയിരുന്നില്ല. ജോലിയില്‍ ഞാന്‍ എന്റേതായ വ്യവസ്ഥകള്‍ പാലിച്ചു. എല്ലാം ചെയ്തത് ഒറ്റക്കും കാമുകനൊപ്പവുമാണ്'- വെറോണ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി