ജീവിതം

വിഐപി ക്യാബിനിലിരുന്ന് ഭക്ഷണം കഴിച്ചതിന് മേലുദ്യോഗസ്ഥന്റെ ശാസന; മുറ്റത്തിരുന്ന് ഭക്ഷണം കഴിച്ച് യുവാവിന്റെ പ്രതിഷേധം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വിഐപി ക്യാബിനിലിരുന്ന് ഭക്ഷണം കഴിച്ചതിന് മേലുദ്യോഗസ്ഥന്റെ ശാസനയില്‍ വേറിട്ട ഒറ്റയാള്‍ പ്രതിഷേധവുമായി യുവാവ്. ഓഫീസിന്റെ മുറ്റത്തിരുന്ന് ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിച്ചാണ് യുവാവ് തന്റെ പ്രതിഷേധം പുറംലോകത്തെ അറിയിച്ചത്. ഇതിന്റ വീഡിയോ സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാണ്.  

യുവാവിന്റെ പ്രതിഷേധം എവിടെയാണെന്ന് വ്യക്തമല്ല. അതേസമയം മേലുദ്യോഗസ്ഥന്റെ അപമാനിക്കലിനെതിരെ ഒറ്റാള്‍ സമരം എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ച.

ഓഫീസിലെ മേലുദ്യോഗസ്ഥരെ കൊണ്ടുപോകാനുള്ള വാഹനത്തിന്റെ ഡ്രൈവറാണ് ഇയാള്‍ എന്നാണ് വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.ഔദ്യോഗിക ആവശ്യത്തിന് വേണ്ടി കഴിഞ്ഞ ദിവസം വാഹനം എടുക്കവേ ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിഐപി ക്യാബിനിലിരുന്ന് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിച്ചതിനെതിരെ ജനറല്‍ മാനേജര്‍ ക്യാബിനില്‍ വിളിച്ച് ഇയാളെ ശാസിച്ചിരുന്നു.

ഇത് തന്നെ അപമാനിച്ചതാണെന്നും മേലുദ്യോഗസ്ഥന്റെ ഇടപെടല്‍ മാനസികമായി ഏറെ പ്രയാസപ്പെടുത്തിയതായും യുവാവ് പറയുന്നു. ഇതിനെതിരെയായിരുന്നു തന്റെ ഒറ്റയാള്‍ പ്രതിഷേധമെന്നും ജീവനക്കാരന്‍ വീഡിയോയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി