ജീവിതം

പോത്തുപോലെ വളര്‍ന്നില്ലേ? വിന്‍ഡോ ഷെയ്ഡ് അടക്കാന്‍ യാത്രക്കാരുടെ തമ്മിലടി

സമകാലിക മലയാളം ഡെസ്ക്

വിമാനത്തിനുള്ളിലെ രണ്ട് യുവാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. വിന്‍ഡോ ഷെയ്ഡിനായാണ് ഇരുവരുടേയും അടിപിടി. ഒരു ദിവസത്തിനുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. 

മുന്‍പിലും പിന്നിലുമായി വിമാനത്തിന്റെ വിന്‍ഡോ സീറ്റിലിരിക്കുന്ന രണ്ട് യാത്രക്കാര്‍ വിന്‍ഡോയുടെ ഷെയ്ഡ് അടച്ചതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. പിന്നാലെ ഇരുവരും മാറിമാറി ഷെയ്ഡ് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നു. 

ജനാലയിലൂടെ പ്രകാശം കൂടുതലായി അകത്തു കടക്കുന്നുവെന്നും, അതിനാല്‍ ഷെയ്ഡ് അടക്കണം എന്നുമാണ് പിന്‍സീറ്റിലിരിക്കുന്നയാള്‍ പറയുന്നത്. എന്നാല്‍ മറ്റേയാള്‍ക്ക് അത് സ്വാകാര്യമല്ല. ഒടുവില്‍ പ്രശ്‌നം പരിഹരിക്കാന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെ വിളിക്കേണ്ടി വന്നു.

രണ്ടായിരത്തിലധികം കമന്റുകളാണ് വീഡിയോയ്ക്ക് വന്നത്. മുന്‍ സീറ്റിലെ വിന്‍ഡോ ഷെയ്ഡ് അടക്കാന്‍ ശ്രമിക്കുന്നയാള്‍, സ്വന്തം വിന്‍ഡോ ഷെയ്ഡ് അടച്ചിട്ടില്ലെന്ന് ചിലര്‍ കമന്റുകളിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്