ജീവിതം

അമ്മ അത്യാസന്നനിലയില്‍, ചെലവിനായി മറ്റുളളവരോട് യാചിക്കേണ്ട അവസ്ഥ, സ്വര്‍ണാഭരണങ്ങള്‍ വിറ്റു; ബാങ്ക് തട്ടിപ്പ് ജീവിതം തകര്‍ത്തതായി നടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് പ്രതിസന്ധി തന്റെ ജീവിതം താളം തെറ്റിച്ചതായി ടെലിവിഷന്‍ താരം നൂപുര്‍ അലങ്കാര്‍. ജീവിത്തില്‍ സമ്പാദിച്ചതെല്ലാം പിഎംസിയില്‍ വിശ്വസിച്ച് അവിടെയാണ് നിക്ഷേപിച്ചത്. എന്നാല്‍ നിലവില്‍ ദൈനംദിന ചെലവിനായി സ്വര്‍ണം വിലക്കേണ്ട അവസ്ഥയില്‍ എത്തിയതായി നടി വെളിപ്പെടുത്തി.

നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയയായ നടിയാണ് നൂപുര്‍ അലങ്കാര്‍. പിഎംസിയില്‍ വിശ്വാസം അര്‍പ്പിച്ച് മറ്റു ബാങ്കുകളില്‍ ഉണ്ടായിരുന്ന നിക്ഷേപം പോലും അവിടേയ്ക്ക് മാറ്റിയത് ജീവിതം ദുസ്സഹമാക്കിയെന്ന് നടി പറയുന്നു.നിലവില്‍ വീട്ടില്‍ ഒരു പൈസ പോലുമില്ല. പിഎംസിയിലെ എല്ലാ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. എല്ലാ വഴികളും അടഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കേണ്ടി വന്ന ഗതിക്കേടില്‍ എത്തി നില്‍ക്കുകയാണെന്നും നടി പറഞ്ഞു.

അമ്മ അത്യാസന്നനിലയില്‍ കഴിയുകയാണ്. ഭര്‍ത്താവിന്റെ പിതാവ് അടുത്തിടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മറ്റുളളവരുടെ മുന്‍പില്‍ പണത്തിനായി യാചിക്കേണ്ട അവസ്ഥയിലാണെന്നും നടി പറയുന്നു.  സ്വര്‍ണം വിറ്റും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലെങ്കില്‍, വീട്ടിലെ സാധനസാമഗ്രികള്‍ വില്‍ക്കാനും താനും നിര്‍ബന്ധിതയാകുമെന്നും നടി തുറന്നുപറയുന്നു.

അടുത്തിടെ, കൂടെ ജോലി ചെയ്യുന്ന നടന്റെ കയ്യില്‍ നിന്നും 3000 രൂപ വായ്പയായി വാങ്ങേണ്ടി വന്നു. മറ്റൊരാള്‍ 500 രൂപ തന്നു സഹായിച്ചു.ഇതുവരെ 50000 രൂപ പലവഴികളില്ലായി കടമെടുത്തിട്ടുണ്ട്. പിഎംസിയില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി