ജീവിതം

പണം കണ്ടപ്പോള്‍ തോക്കു താഴെവെച്ചു; ചാടിപ്പിടിച്ച് യുവതി; പണസഞ്ചി വലിച്ചെറിഞ്ഞ് കള്ളന്‍ ഓടി: വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മുഖം മൂടിയും തോക്കുമായി കള്ളന്‍ എത്തിയാല്‍ ഞെട്ടാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത് ഒരു കള്ളനും അയാളുടെ തോക്കുമാണ്. പണം കണ്ട് കണ്ണുതള്ളി തോക്കുമറന്നതാണ് കള്ളന് വിനയായത്. യുഎസ് സ്‌റ്റേറ്റായ കെന്‍ടുകിയില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. വിഡിയോ വൈറലായതോടെ മോഷണം നടത്താനെത്തിയ കോറി ഫിലിപ്‌സ് പൊലീസിന്റെ വലയിലായി.

മോഷണം നടത്താനായി തോക്കുമായിട്ടാണ് ഫിലിപ്പ് കടയില്‍ എത്തിയത്. ഹോട്ടല്‍ ക്ലര്‍ക്കായ യുവതിയാണ് കടയിലുണ്ടായത്. ഫിലിപ്‌സ് കടയില്‍ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ഇതോടെ യുവതി ഡ്രോയറില്‍ നിന്ന് പണം ടേബിളിന്റെ മുകളിലേക്കിട്ടു. പണം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന തോക്ക് ഫിലിസ് ടേബിളിന് മുകളില്‍ വെച്ചു. ഒരു കിറ്റില്‍ പണം നിറയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി തോക്ക് ചാടിയെടുത്തു. ഇതുകണ്ട് ഭയന്ന ഫിലിപ്‌സ് പണക്കിറ്റും വലിച്ചെറിഞ്ഞ് ഭയന്നോടി.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് വിഡിയോ. യുവതിയുടെ മനോധൈര്യമാണ് എല്ലാവരും പ്രശംസിക്കുന്നത്. അടുത്ത ദിവസം വാഹന പരിശോധനയ്ക്കിടെയാണ് ഫിലിപ്‌സ് തൊണ്ടിമുതലുമായി പിടിയിലാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ