ജീവിതം

അമ്പമ്പോ, ഇതെന്തൊരു അത്ഭുതം!; ഒറ്റവീശലില്‍ വലയിലായത് 50 ടണ്‍ മീന്‍; യുഎഇയില്‍ വമ്പന്‍ ചാകര, (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ദുബായ്:മുന്നോട്ടുളള ജീവിതത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എപ്പോഴും പ്രതീക്ഷ നല്‍കുന്നതാണ് ചാകര. മത്സ്യത്തൊഴിലാളികളുടെ പോലും കണ്ണുതളളിയ സംഭവമാണ് കഴിഞ്ഞദിവസം യുഎഇയില്‍ ഉണ്ടായത്. റാസല്‍ഖൈമ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ മാറിയുള്ള ഷാം ഏരിയയില്‍ അപ്രതീക്ഷിതമായി വലിയ തോതില്‍ മത്സ്യം ലഭിച്ച വാര്‍ത്തയാണ് സജീവ ചര്‍ച്ചയായത്. 50 ട്രക്കുകളിലായാണ് ലഭിച്ച മത്സ്യം കൊണ്ടുപോയതെന്നും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വിഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇത്രയധികം മത്സ്യം ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ മൂന്നു പ്രാദേശിക മത്സ്യത്തൊഴിലാളികളും ഒരു ഏഷ്യന്‍ തൊഴിലാളിയും ചേര്‍ന്ന് മീന്‍പിടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഏതാണ്ട് 50 ടണ്‍ മത്സ്യമാണ് ലഭിച്ചത് എന്നാണെന്ന് റിപ്പോര്‍ട്ടുകള്‍. വൈറലായ വിഡിയോയില്‍ ധാരാളം മത്സ്യങ്ങളെ കടല്‍ത്തീരത്ത് കൂട്ടിയിട്ടിരിക്കുന്നതും കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ