ജീവിതം

ഹോ, എജ്ജാതി അഭിനയം; നഖം വെട്ടാതിരിക്കാന്‍ തലകറങ്ങിവീഴുന്ന നായ; വിഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ടന്‍ എന്നു പറഞ്ഞാല്‍ ഇതാണ്. അടുത്ത വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് ഇവനു തന്നെ. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്ന വിഡിയോ കണ്ട് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുകയാണ് ഇത്. ഹോളിവുഡ് ബോളിവുഡ് താരങ്ങളെ അടക്കം പിന്നിലാക്കി മുന്നേറുകയാണ് നമ്മുടെ താരം. മറ്റാരുമല്ല, ഒരു നായയാണ് നമ്മുടെ കഥയിലെ നായകന്‍. നഖം വെട്ടുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ തലകറങ്ങി വീഴുന്ന നായയുടെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

നഖം വെട്ടാനായി ഉടമ പാദം കൈയില്‍ എടുത്തപ്പോഴാണ്‌നായ തന്റെ കഴിവ് പുറത്തെടുത്തത്. നഖം വെട്ടാനുള്ള ക്ലിപ്പ് കണ്ടതോടെ നാലു കാലും പൊക്കി ഒറ്റ വീഴ്ചയാണ്. കണ്ണുകള്‍ വിടര്‍ത്തിയുള്ള അവന്റെ വീഴ്ച കണ്ട് ചിരിച്ചു മറിയുകയാണ് സോഷ്യല്‍ മീഡിയ. 60 ലക്ഷത്തില്‍ അധികം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. ഇതോടെ തന്റെ നായക്കുട്ടികളുടെ കുസൃതികളും ഷെയര്‍ ചെയ്യുന്നവരും നിരവധിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം