ജീവിതം

യാത്രക്കാരന്റെ ബാഗില്‍ നിന്ന് രണ്ട് മാങ്ങ മോഷ്ടിച്ചു; ദുബായ് എയര്‍പോര്‍ട്ടിലെ ഇന്ത്യന്‍ ജീവനക്കാരനെതിരേ കേസ്‌

സമകാലിക മലയാളം ഡെസ്ക്

ദുബായ്; യാത്രക്കാരന്റെ ബാഗില്‍ നിന്ന് മാങ്ങ മോഷ്ടിച്ച കുറ്റത്തിന് ദുബായ് വിമാനത്താവളത്തിലെ ഇന്ത്യക്കാരനായ ജീവനക്കാരന്‍ പിടിയില്‍. രണ്ട് വര്‍ഷം മുന്‍പ് നടന്ന മോഷണത്തില്‍ ഇപ്പോഴാണ് വിചാരണ നേരിടുന്നത്. 2017ലാണ് 27കാരനായ ജീവനക്കാരന്‍ മോഷണം നടത്തുന്നത്. ഇന്ത്യയിലേക്ക് കയറ്റി അയച്ച ചരക്കില്‍ നിന്നാണ് രണ്ട് മാങ്ങ മോഷ്ടിച്ചത്. 

ആ സമയത്ത് തനിക്ക് വല്ലാതെ ദാഹം തോന്നിയെന്നും വെള്ളം നോക്കിയെങ്കിലും കിട്ടാതായപ്പോഴാണ് പഴങ്ങളുടെ ബോക്‌സ് തുറന്ന് അതില്‍ നിന്ന് മാങ്ങ എടുത്തത് എന്നുമാണ് ഇയാള്‍ പറയുന്നത്. അപ്പോള്‍ തന്നെ താനത് കഴിച്ചുവെന്നും പൊലീസിനോട് സമ്മതിച്ചു. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോഷണക്കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. 

ഇന്ത്യയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരന്റെ ബാഗ് തുറന്നിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലായിരുന്നു കണ്ടെത്തല്‍. സിസിടിവി ക്യാമറയില്‍ ബാഗ് തുറന്ന് മാങ്ങ എടുത്ത് ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. 9 ദിര്‍ഹം അതായത് 116 രൂപ വിലയുള്ള മാങ്ങകളായിരുന്നു ഇത്. കുറ്റം തെളിഞ്ഞാല്‍ ജയില്‍ ശിക്ഷയോ മോഷണം പോയ വസ്തുവിന് തുല്യമായ പണവും അതിന് തുല്യമായ പിഴയോ നല്‍കേണ്ടതായി വരും. സെപ്റ്റം 23 ന് കേസില്‍ വിധി വന്നേക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്