ജീവിതം

ഒരു വീട്ടില്‍ ആറ് കഞ്ചാവുചെടി പദ്ധതിയുമായി സര്‍ക്കാര്‍; പക്ഷേ വലിച്ചാല്‍ പണി കിട്ടും

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്; ഒരു വീട്ടില്‍ ആറു കഞ്ചാവു ചെടി പദ്ധതി. ഇവിടത്തെ കാര്യമല്ല. അങ്ങ് തായ്‌ലന്‍ഡിലാണ് ഞെട്ടിപ്പിക്കുന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. മരുന്നുകള്‍ക്കായി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയതിന് പിന്നാലെയാണ് പുതിയ പദ്ധതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍ വീട്ടില്‍ വളര്‍ത്തുന്നതല്ലേ എന്നു കരുതി അത് എടുത്ത് വലിക്കാന്‍ നിന്നാല്‍ നല്ല പണി കിട്ടും. 

ഭരണമുന്നണിയിലെ ഭുംജയ്തായ് പാര്‍ട്ടിയാണ് കഞ്ചാവ് പദ്ധതി സംബന്ധിച്ച നിയമം ശുപാര്‍ശ ചെയ്തിരിക്കുന്നത്. മരുന്നിന് ഉപയോഗിക്കാനായി ഓരോ വീട്ടിലും ആറ് കഞ്ചാവു ചെടികള്‍ വളര്‍ത്താന്‍ അനുമതി നല്‍കാനാണ് കരടുനിയമത്തിലെ ശുപാര്‍ശ. ഇത് വലിക്കാന്‍ ഉപയോഗിച്ചാല്‍ ശിക്ഷയും ലഭിക്കും. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് മരുന്നു നിര്‍മാണത്തിനും ഗവേഷണത്തിനും കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു

'മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവും'

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം