ജീവിതം

വിവാഹിതനായ മകന്‍ മരിച്ചു: മരുമകളെ വിവാഹം കഴിപ്പിച്ചയച്ച്‌അമ്മായിയമ്മ

സമകാലിക മലയാളം ഡെസ്ക്

മ്മായിയമ്മ-മരുമകള്‍ ബന്ധത്തെക്കുറിച്ച് ഏറെ നല്ല വാക്കുകളൊന്നും നമ്മള്‍ കേട്ട് പരിചയിച്ചട്ടില്ല. എന്നാല്‍ അതിനെയെല്ലാം പാടെ തിരുത്തിയെഴുതുന്ന ഒരു സംഭവമാണ് ഒഡിഷയില്‍ നടന്നത്. തന്റെ സ്വന്തം മകന്‍ അകാലത്തില്‍ മരിച്ചുപോയപ്പോള്‍ ഒറ്റക്കായ മരുമകള്‍ക്ക് കൂട്ടായി മറ്റൊരാളെ കണ്ടെത്തുകയാണ് സ്‌നേഹത്തിന്റെ പര്യായമായ ഈ സ്ത്രീ ചെയ്തത്.

ഒഡിഷ സ്വദേശിനിയായ പ്രതിമ ബെഹ്‌റയാണ് തന്റെ മരുമകള്‍ക്ക് പുതിയ വരനെ കണ്ടെത്തി വിവാഹം കഴിപ്പിച്ചയയ്ച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലിലിയും പ്രതിമയുടെ ഇളയമകന്‍ രഷ്മിരഞ്ജനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഭരത്പുറിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തെ തുടര്‍ന്ന് പ്രതിമയുടെ മകന്‍ മരണപ്പെട്ടു. 

മധുവിധു തീരും മുന്‍പേ വിധവയായ മരുമകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് തന്റെ കടമയും ഉത്തരവാദിത്തവുമാണെന്ന് പ്രതിമ തിരിച്ചറിയുകയായിരുന്നു.  എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തോടെ ദുഖിതയായി, ആരോടും മിണ്ടാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് ലിലി എത്തിയിരുന്നു. 

ഈ സമയത്ത് മരുമകളെ ജീവിതത്തെ കുറിച്ച് പറഞ്ഞുമനസിലാക്കുകയാണ് ഈ അമ്മ ആദ്യം ചെയ്തത്. പിന്നീട് ലിലിയുടെ സാഹചര്യം വെച്ച്, ഇനിയും വിവാഹിതയാകേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞ് മനസിലാക്കി. ലിലിക്ക് 20 വയസ് മാത്രമാണ് പ്രായം. ഒടുവില്‍ ലിലി പുനര്‍വിവാഹത്തിന് സമ്മതമറിയിക്കുകയായിരുന്നു. ഇതോടെ പ്രതിമ, തന്റെ സഹോദരന്റെ മകനെ തന്നെ ലിലിക്ക് വരനായി കണ്ടെത്തി.  

'എനിക്കറിയാം എന്റെ മകന്‍ തിരിച്ചുവരില്ലെന്ന്, ആ ശൂന്യത നികത്താനാവാത്തതാണ്. 20 വയസായ എന്റെ മകളുടെ ദുഖം കണ്ടു നില്‍ക്കാന്‍ എനിക്കാവില്ല. സന്തോഷപൂര്‍ണമായ ഒരു ജീവിതം നയിക്കുന്നതിന് അവള്‍ക്ക് എല്ലാ അവകാശവും ഉണ്ട്. അതുകൊണ്ട് മരുമകളെ വിവാഹം കഴിച്ചയക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു.' എന്റെ മരുമകള്‍ എനിക്ക് മകള്‍ തന്നെയാണ്. അവള്‍ വിവാഹിതയായിരിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. അവളുടെ അമ്മയുടെ സ്ഥാനത്ത് നിന്ന് എല്ലാ കടമകളും ഞാന്‍ ചെയ്യും.'- പ്രതി വ്യക്തമാക്കി.

ഗ്രാമത്തിലെ ക്ഷേത്രസന്നിധിയില്‍ വെച്ചായിരുന്നു ലിലിയുടെ വിവാഹം നടത്തിയത്. ഗ്രാമവാസികളുള്‍പ്പടെ നിരവധിപേര്‍ പങ്കെടുത്ത വിവാഹത്തില്‍ കന്യാദാനം നിര്‍വഹിച്ചത് പ്രതിമ തന്നെയാണ്. സന്‍ഗ്രാം ബെഹ്‌റയാണ് ലിലിയെ വിവാഹം കഴിച്ചത്.  

അമ്മായിയമ്മ മരുമകള്‍ ബന്ധത്തിന് മാത്രമല്ല, വിധവകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ കൂടിയാണ് പ്രതിമ ഈ വിവാഹത്തിലൂടചെ തിരുത്താന്‍ ശ്രമിക്കുന്നത്. അങ്കുള്‍ ജില്ലയിലെ ഗോബാര ഗ്രാമപഞ്ചായത്തിലെ മുന്‍പഞ്ചായത്ത് പ്രസിഡന്റായിരുന്നു പ്രതിമ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ