ജീവിതം

സര്‍ഫിങ്ങിനിടെ പാഞ്ഞടുത്ത് കൂറ്റന്‍ സ്രാവ്; കടലില്‍ യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ടലില്‍ സര്‍ഫിങ് നടത്തുന്നതിനിടെ വിഴുങ്ങാന്‍ വന്ന ഭീമനന്‍ സ്രാവിന്റെ വായില്‍ നിന്ന് രക്ഷപ്പെട്ടയാളുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിലെ ഒരു ചര്‍ച്ചാ വിഷയം. കൃത്യമായി ലഭിച്ച ഡ്രോണ്‍  നിര്‍ദേശമാണ് ഇയാളുടെ ജീവന്‍ രക്ഷിച്ചത്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വേല്‍സിലാണ് സംഭവം.


തന്റെ സമീപത്തേക്കെത്തിയ സ്രാവിനെക്കുറിച്ചറിയാതെ സര്‍ഫിങ് നടത്തിയ യുവാവിന് സ്രാവ് അരികിലുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയത് ക്രിസ്റ്റഫര്‍ ജോയ്‌സ് എന്ന ഡ്രോണ്‍ നിരീക്ഷകനാണ്. സ്രാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് സര്‍ഫിങ്ങ് നടത്തുന്ന ആളുടെ നേര്‍ക്ക് ഷാര്‍ക്ക് നീങ്ങുന്നത് ശ്രദ്ധയില്‍ പെട്ടത്.

ഉടന്‍തന്നെ ഡ്രോണിന്റെ സ്പീക്കര്‍ വഴി ഇയാള്‍ക്ക് മുന്നറിയിപ്പു നല്‍കി. മുന്നറിയിപ്പ് കേട്ട സര്‍ഫര്‍ ഉടനെ തീരം ലക്ഷ്യമാക്കി നീങ്ങി. സര്‍ഫറെ ലക്ഷ്യമാക്കി വന്ന സ്രാവ് ആഴക്കടലിലേക്കും മടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ