ജീവിതം

സ്വന്തം ന​ഗ്ന ചിത്രങ്ങൾ പ്രണയിക്കുന്നവർക്ക് കൈമാറുന്നതെന്തിന്?; കോളജ് വിദ്യാർത്ഥികളിൽ നടത്തിയ പഠന റിപ്പോർട്ട് പുറത്ത്, ഞെട്ടല്‍

സമകാലിക മലയാളം ഡെസ്ക്

ശയ കൈമാറ്റം എന്ന വിശാലമായ അർത്ഥത്തിലാണ് സാമൂഹ്യമാധ്യമങ്ങൾ വ്യാപകമായി ഉപയോ​ഗിക്കുന്നത്. എന്നാൽ ഇന്ന് ഇത് ദുരുപയോ​ഗം ചെയ്യുന്നതിന്റെ വാർത്തകളാണ് മുഖ്യമായി ഇടംപിടിക്കുന്നത്.പ്രേമിക്കുന്ന വ്യക്തിക്ക് തന്റെ നഗ്ന ചിത്രങ്ങള്‍ നല്‍കി കുരുക്കിലാവുന്ന യുവതികളുടെ വാര്‍ത്തകള്‍ നിരവധി പുറത്തുവന്നിട്ടുണ്ട്. എന്നാൽ  ഈ പ്രവണത ചെറുപ്പക്കാർക്കിടയിൽ അതുപോലെ തന്നെ നിലനിൽക്കുന്നുവെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. ഇതിന്റെ കാരണവും വിവരിക്കുകയാണ് അമേരിക്കയിൽ നടന്ന പഠനം.

2018-2019 കാലയളവില്‍ 1918 കോളജ് വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേരും തങ്ങളുടെ അര്‍ദ്ധ, പൂര്‍ണ നഗ്ന ചിത്രങ്ങള്‍ പ്രണയിക്കുന്നവര്‍ക്ക് അയച്ചുകൊടുത്തവരാണ്. ഇതില്‍ തന്നെ 73 ശതമാനം പേരും സ്ത്രീകളാണ്. അമേരിക്കയിലെ അരിസോണ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് സോഷ്യല്‍ ആന്റ് ബിഹേവിയര്‍ സയന്‍സിലെ സ്‌കൂള്‍ ഓഫ് സോഷ്യോളജിയാണ് പഠനം നടത്തിയത്.

എന്തിനാണ് സ്വന്തം നഗ്ന ചിത്രങ്ങള്‍ പ്രണയിക്കുന്നവര്‍ക്ക് അയക്കുന്നതെന്ന ചോദ്യത്തിന് വ്യത്യസ്തങ്ങളായ ഉത്തരങ്ങളാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ നല്‍കിയത്.പങ്കാളിക്ക് തങ്ങളിലുള്ള ലൈംഗിക താല്‍പര്യം കുറയാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും. ഇങ്ങനെ ചിത്രങ്ങള്‍ എടുത്ത് അയക്കുന്നത് തങ്ങളുടെ ആത്മവിശ്വാസത്തെയും മാനസിക ആരോഗ്യത്തെയും വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത