ജീവിതം

കൊറോണ പേടിയിൽ അക്വേറിയം അടച്ചു; ചില്ലുകൂട്ടിൽ കഴിയുന്ന സ്രാവിനെ കാണാൻ പെൻ​ഗ്വിൻ എത്തി; വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

ചിക്കാ​ഗോയിലെ ഷെഡ്ഡ് അക്വേറിയം അടച്ചു കഴിഞ്ഞാൽ പിന്നെ പെൻ​ഗ്വിന്റെ വിളയാ‌ട്ടമാണ്. അക്വോറിയത്തിലെ മറ്റു ജീവികളെ കാണാനും മറ്റുമായി പെൻ​ഗ്വിൻ പുറത്തിറങ്ങും. ഇതിന്റെ രസകരമായ വിഡിയോകൾ എന്നും ശ്രദ്ധ നേടാറുണ്ട്. കൊറോണ പടർന്നു പിടിച്ചതോടെ അടഞ്ഞു കിടക്കുന്ന ഷെഡ് അക്വേറിയത്തിലെ പുതിയ വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. 

ചില്ലുകൂട്ടിൽ കഴിയുന്ന സ്രാവുകളെ കാണാനായി എത്തുന്ന പെൻ​ഗ്വിനാണ് വിഡിയോയിൽ. അക്വാറിയത്തിലെ ഏറ്റവും പ്രായംചെന്ന പെൻ​ഗ്വിനുകളിൽ ഒന്നായ വില്ലിങ്ടണ്ണാണ് സ്രാവിനെ കാണാനെത്തിയത്. തന്റെ അടുത്തു നിൽക്കുന്ന പെൻ​ഗ്വിനെ അത്ഭുതത്തോടെ നോക്കുന്ന സ്രാവുകളേയും വിഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ് ഇതിന്റെ വിഡിയോ. 

ഈ വാരാന്ത്യത്തിൽ, വില്യൺടൺ സന്ദർശിച്ചത് കയാവക്, മൗയക്, ബേബി അന്നിക് എന്നിവരെയാണ്. അവർ കുട്ടി പെൻ​ഗ്വിനെ കണ്ട് വളരെ അധികം അമ്പരന്നു. എന്ന അടിക്കുറിപ്പിലാണ് ചിക്കാ​ഗോ അക്വാറിയം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം 20 ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും