ജീവിതം

സ്ത്രീയുടെ ചെവിക്കുള്ളിൽ എട്ടുകാലി വല കെട്ടി താമസിച്ചു! പുറത്തെടുത്ത് ഡോക്ടർമാർ; അമ്പരപ്പിക്കുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ചെവിക്കുള്ളില്‍ ഉറുമ്പടക്കമുള്ള ചെറു പ്രാണികൾ കടക്കാറുണ്ട്. അവയെ പുറത്തെടുത്തില്ലെങ്കിൽ വലിയ അസ്വസ്ഥതയാണ്. ചെവിയിൽ അണുബാധയടക്കമുണ്ടാക്കാൻ ഇത്തരം പ്രാണികൾ ധാരാളം മതി. ചെവിയിൽ കയറിയ ജീവി കുടുങ്ങിക്കിടക്കുക മാത്രമല്ല കൂടുകെട്ടി താമസമാക്കിയാലോ! കേൾക്കുമ്പോൾ അമ്പരപ്പുണ്ടാക്കുമെങ്കിലും സം​ഗതി സത്യമാണ്.

ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം. അസാധാരണമായ തരത്തില്‍ ചെവി വേദനയും അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു സ്ത്രീ സിചുവാനിലെ മിയാന്‍യാങ് എന്ന ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. 

സംഗതി എന്താണെന്ന് ആദ്യം ഡോക്ടര്‍മാര്‍ക്ക് മനസിലായില്ല. എന്നാല്‍ പിന്നീട് 'ഓട്ടോസ്‌കോപി' ചെയ്തു നോക്കിയപ്പോള്‍ ചെവിക്കകത്ത് ഒരു എട്ടുകാലിയെ അവര്‍ കണ്ടെത്തുകയായിരുന്നു. അതും ജീവനുള്ള ഒരെണ്ണം. 

ഏഴ് ദിവസത്തോളമായി ചെവിക്കുള്ളില്‍ ഇത് പെട്ടിട്ട്. ജീവന് ഭീഷണിയൊന്നും ഉയരാഞ്ഞതിനാല്‍ തന്നെ, അത് ചെവിക്കകത്തെ കനാലിനുള്ളില്‍ വല കെട്ടി താമസം തുടങ്ങുകയായിരുന്നു. ഓട്ടോസ്‌കോപ്പിയിലൂടെ ഡോക്ടര്‍മാര്‍ കണ്ട ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഏറെ അസ്വസ്ഥതപ്പെടുത്തുന്നതാണ് ദൃശ്യങ്ങൾ. 

ചെറിയ എട്ടുകാലിയായിരുന്നതിനാൽ തന്നെ അത് ചെവിക്കകത്ത് കാര്യമായ തകരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും, ഭാഗ്യം കൊണ്ടു മാത്രമാണ് കേള്‍വിത്തകരാറ് സംഭവിക്കാഞ്ഞതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പിന്നീട് മരുന്നൊഴിച്ച് മയക്കിയ ശേഷം ഇവര്‍ എട്ടുകാലിയെ പുറത്തെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി