ജീവിതം

കുടുക്കയിലെ പണം ദുരിതാശ്വാസ നിധിയിലേക്ക്‌, ടിവി സമ്മാനിച്ച്‌ പൊലീസുകാര്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: 3,377 രൂപയായിരുന്നു പാര്‍വതി കൃഷ്‌ണ സൂക്ഷിച്ചു വെച്ചിരുന്ന കുടുക്കയിലുണ്ടായത്‌. എത്രയുണ്ടെന്ന്‌ അറിയില്ല എന്ന്‌ പറഞ്ഞായിരുന്നു അവളത്‌ ദുരിതാശ്വാസ നിധിയിലേക്കായി പൊലീസിനെ ഏല്‍പ്പിച്ചത്‌. ആ നല്ല മനസിന്‌ സമ്മാനമായി പൊലീസുകാര്‍ അവള്‍ക്ക്‌ ഒരു എല്‍ഇഡി ടിവി വാങ്ങി നല്‍കി.

കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനിയാണ്‌ പാര്‍വതി. ടിഡിഎം ഹാളിന്‌ മുന്‍പില്‍ കരിക്ക്‌ വില്‍ക്കുന്ന കൃഷ്‌ണന്റേയും പത്മകുമാരിയുടേയും മകള്‍. ടിഡിഎം ഹാളിന്‌ സമീപത്തുള്ള കോളനിയിലാണ്‌ ഇവരുടെ താമസം. നല്‍കിയ പണം തഹസില്‍ദാറിന്‌ കൈമാറുന്നതിന്റെ ഭാഗമായി വിശദമായ മേല്‍വിലാസം ചോദിക്കാന്‍ പൊലീസുകാര്‍ വീട്ടിലെത്തിയിരുന്നു.

പഴയ ടിവി കേടായിരിക്കുകയാണെന്നും, വാര്‍ത്ത കാണുന്ന പതിവ്‌ ഇവര്‍ക്കുണ്ടെന്നും പൊലീസിന്‌ മനസിലായി. ഇതോടെ ഇവര്‍ക്ക്‌ പുതിയൊരു ടിവി വാങ്ങി നല്‍കാന്‍ സെന്‍ട്രല്‍ പൊലീസാ്‌ സ്റ്റേഷനില്‍ 150ളം പൊലീസുകാര്‍ തീരുമാനിച്ചു. അന്ന്‌ വൈകീട്ട്‌ തന്നെ ടിവി അവരുടെ വീട്ടിലുമെത്തിച്ചു. പ്രളയ കാലത്തും ഇവര്‍ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം നല്‍കിയിരുന്നു. അന്ന്‌ ഇവരുടെ അവസ്ഥ മനസിലാക്കിയ കളക്ടര്‍ സഫീറുള്ളയാണ്‌ പാര്‍വതിക്ക്‌ കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം വാങ്ങിക്കൊടുത്തത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ