ജീവിതം

മകനൊപ്പം പത്താം ക്ലാസ് പരീക്ഷയെഴുതിയ വീട്ടമ്മയ്ക്ക് മിന്നും ജയം; ഇനി ലക്ഷ്യം പ്ലസ് ടൂ 

സമകാലിക മലയാളം ഡെസ്ക്

പൂനെ: മകനൊപ്പം പരീക്ഷയെഴുതി മുന്നും ജയം നേടിയിരിക്കുകയാണ് മുപ്പത്തിയാറുകാരിയായ ബേബി ഗുരാവ്. മഹാരാഷ്ട്രയിലെ എസ് എസ് സി പരീക്ഷയിലാണ് ബാരാമതി സ്വദേശിയായ വീട്ടമ്മ ഉന്നതവിജയം കരസ്ഥമാക്കിയത്. ബേബി 64.40 ശതമാനം മാര്‍ക്ക് നേടിയപ്പോള്‍ പതിനാറുകാരനായ മകന്‍ 73.20 ശതമാനം മാര്‍ക്ക് സ്വന്തമാക്കി. 

കഴിഞ്ഞ ബുധനാഴ്ച വന്ന പരീക്ഷാഫലത്തിലാണ് അമ്മയും മകനും ഒന്നിച്ച് ഉന്നതവിജയം നേടിയത്. വിവാഹത്തോടെ പഠനം നിര്‍ത്തേണ്ടിവന്നതിനാല്‍ ബേബിക്ക് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് താന്‍ മകനൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതിയതെന്ന് ബേബി പറയുന്നു. തുണി നിര്‍മ്മാണ സ്ഥാപനത്തിലെ ജീവനക്കാരനാണ് ബേബിയുടെ ഭര്‍ത്താവ് പ്രദീപ്. 

പ്രദീപും മകന്‍ സഹാനന്ദും പഠനത്തില്‍ തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നാണ് ബേബിയുടെ വാക്കുകള്‍. ജോലിക്കിടയിലെ ഒഴിവുസമയം പഠനത്തിനായി മാറ്റിവയ്ക്കുകയായിരുന്നു ബേബി. വൈകുന്നേരങ്ങളില്‍ മകന്റെ ഒപ്പമിരുന്ന് പഠിച്ച ഭാഗങ്ങള്‍ വീണ്ടും ആവര്‍ത്തിക്കും. 

മകനും ഭാര്യയും വളരെയധികം കഠിനാധ്വാനം ചെയ്തിരുന്നെന്നും ഇരുവരുടെയും വിജയത്തില്‍ തനിക്ക് വളരെയധികം സന്തോഷവും അഭിമാനവും ഉണ്ടെന്ന് പ്രദീപ് പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നേടിതന്നെന്നും 12-ാം ക്ലാസ് പരീക്ഷയെഴുതാനാണ് ഇനി തന്റെ ഒരുക്കമെന്നും ബേബി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം