ജീവിതം

230 ദശലക്ഷം വർഷം പഴക്കം, 236 കാരറ്റ്; അത്യപൂർവ്വ കളർ ഡയമണ്ട് കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെതന്നെ ഏറ്റവും വലിയ കളർ ഡയമണ്ടുകളിൽ ഒന്ന് റഷ്യയിൽ കണ്ടെത്തി. ചുവപ്പു കലർന്ന മഞ്ഞനിറത്തിലുള്ള 236 കാരറ്റ് ഡയമണ്ടാണ് കണ്ടെത്തിയത്. റഷ്യയിൽ ഇതുവരെ ഖനനം ചെയതതിൽ ഏറ്റവും വലിയ കളർ ഡയമണ്ടാണിത്. അനബർ നദിയിലുള്ള എബ്ലെയാഖ് ഭാഗത്തു നിന്നുമാണ് ഈ അമൂല്യം രത്നം കണ്ടെത്തിയിരിക്കുന്നത്.

ലോകത്തെ തന്നെ ഏറ്റവും വലിയ വജ്ര നിർമ്മാതാക്കളായ അൽറോസയാണ് വജ്രം കണ്ടെത്തിയത്. നിലവിൽ 47 x 24 x 22 മില്ലീമീറ്റർ അളവുള്ളതാണ് ഈ പരുക്കൻ രത്നം. ഏകദേശം 120 മുതൽ 230 ദശലക്ഷം വർഷം വരെ പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക നി​ഗമനം. അസാധാരണമായാണ് ഇത്തരത്തിലുള്ള കളർ വജ്രങ്ങൾ കണ്ടെത്താറുള്ളതെന്ന് അൽറോസയുടെ കട്ടിങ് ആന്റ് പോളിഷിങ് മേധാവി പവേൽ വിനിഖിൻ പറഞ്ഞു.

ഈ വജ്രം പരുക്കൻ രൂപത്തിൽ തന്നെ സൂക്ഷിക്കുമോ അതോ വിൽക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതികഠിന ശൈത്യമേഖലയായ റഷ്യയിലെ വടക്കൻ‍ പ്രവശ്യയിലാണ് വജ്രം കണ്ടെത്തിയത്. ഇവയുടെ വികസനം സാധാരണയായി വേനൽക്കാലത്ത് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാലാണ് ഇത്രയധികം വർഷം പഴക്കമുണ്ടാകുമെന്ന് വിലയിരുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു