ജീവിതം

'കണ്ണുകള്‍ എന്തിനു വേറെ'- അന്ധനായ പട്ടിക്കുട്ടിയെ പടികളിറങ്ങാന്‍ സഹായിക്കുന്ന നായ; സ്‌നേഹത്തിന്റെ, കരുതലിന്റെ പാഠം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിലെ പല വൈകാരിക മുഹൂര്‍ത്തങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ വൈറലായി മാറാറുണ്ട്. മനുഷ്യരുടേതെന്നോ മറ്റ് ജീവികളുടേതെന്നോ വ്യത്യാസമൊന്നും ഇത്തരം വീഡിയോകള്‍ക്ക് ഇല്ല. ഇത്തരത്തിലുള്ള എല്ലാ വീഡിയോകളും ഇരുകൈയും നീട്ടിയാണ് സോഷ്യല്‍ മീഡിയ സ്വീകരിക്കാറുള്ളത്. 

അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. രണ്ട് നായ്ക്കളാണ് വീഡിയോയിലെ താരങ്ങള്‍. ഇതില്‍ ചെറിയ നായ്ക്കുട്ടിക്ക് കണ്ണ് കാണില്ല. അന്ധതയുള്ള നായ്ക്കുട്ടിയെ വലിയ നായ പടികളിറങ്ങാന്‍ സഹായിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. വലിയ നായയുടെ കരുതലാണ് വീഡിയോയുടെ ഹൈലൈറ്റ്. 

31 സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോ പോസ്റ്റ് ചെയ്ത് കുറച്ച് സമയം കൊണ്ടു തന്നെ മൂന്ന് ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. 'ഈ നല്ല കുട്ടി തന്റെ അന്ധനായ കൂട്ടുകാരനെ പടികളിറങ്ങാന്‍ സഹായിക്കുന്നു'-  എന്ന ക്യാപ്ഷനിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള സ്‌നേഹ ബന്ധം മഹത്തായ സമ്മാനമാണെന്ന് വീഡിയോ കണ്ട പലരും അഭിപ്രായം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്