ജീവിതം

മിച്ചം വരുന്ന ഭക്ഷണമെല്ലാം ശേഖരിക്കും, അന്നമൂട്ടുന്നത് രണ്ടായിരത്തോളം ആളുകളെ; ഒന്‍പത് വര്‍ഷമായി വിശപ്പകറ്റാന്‍ പാഞ്ഞെത്തുന്ന ഹൈദരാബാദി ടെക്കി  

സമകാലിക മലയാളം ഡെസ്ക്

ഡോണ്ട് വേസ്റ്റ് ഫുഡ് (ഭക്ഷണം പാഴാക്കരുത്) എന്ന സംരംഭത്തിലൂടെ ദരിദ്രരായ ആളുകള്‍ക്ക് അന്നവുമായി പാഞ്ഞെത്തുകയാണ് ഈ ടെക്കി. ഹോട്ടെലുകളുകളിലും ആഘോഷപരിപാടികളിലും മിച്ചം വരുന്ന ഭക്ഷണം പാഴാക്കിക്കളയാതെ അത് ആവശ്യക്കാരിലേക്കെത്തിക്കുകയാണ് മഹേശ്വര്‍ റാവു എന്ന യുവാവ്. ഇന്ന് പ്രതിദിനം രണ്ടായിരത്തോളം ആളുകളുടെ വിശപ്പകറ്റാന്‍ മഹേശ്വറിന് കഴിയുന്നുണ്ട്.

ബിടെക്ക് പഠനത്തിനായാണ് മഹേശ്വര്‍ ഹൈദരാബാദില്‍ എത്തിയത്. പഠിനത്തോടൊപ്പം കാറ്ററിങ് കമ്പനിയില്‍ പാര്‍ട്ട്‌ടൈം ആയി ജോലിക്ക് പോയ്ത്തുടങ്ങിയപ്പോഴാണ് ദിവസവും ധാരാളം ഭക്ഷണം പാഴാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇവ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കാന്‍ മഹേശ്വര്‍ തീരുമാനിച്ചു. 2011ലാണ് വലിയ പാര്‍ട്ടികളും മറ്റും നടക്കുംമ്പോള്‍ മിച്ചംവരുന്ന ഭക്ഷണം ശേഖരിച്ച് പാവപ്പെട്ട ആളുകള്‍ക്ക് എത്തിക്കാന്‍ തുടങ്ങിയത്. ഇത്തരം പാര്‍ട്ടികള്‍ എന്നും നടക്കാത്തതിനാല്‍ ഹോട്ടലുകളുമായി കരാറുണ്ടാക്കി. ഇപ്പോള്‍ ദിവസവും 2000ആളുകള്‍ക്ക് ഭക്ഷണം എത്തിക്കാനാകുന്ന സ്ഥിതി ഉണ്ടെന്ന് മഹേശ്വര്‍ പറയുന്നു.

തുടക്കത്തില്‍ പല വിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും ചില സുഹൃത്തുക്കളെ ഒപ്പം ചേര്‍ത്ത് തെരുവിലെ ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ തുടങ്ങുകയായിരുന്നെന്ന് മഹേശ്വര്‍ പറയുന്നു. ആഹാരത്തിനായി കുട്ടിക്കാലത്ത് ബുദ്ധിമുട്ടിയ ഓര്‍മ്മയാണ് ആരും പട്ടിണികിടക്കരുതെന്ന സ്വപ്‌നത്തിനായി പ്രവര്‍ത്തിക്കാന്‍ മഹേശ്വറിന് പ്രേരണയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''