ജീവിതം

കുരങ്ങന്മാരെ കൊണ്ട് പൊറുതി മുട്ടി; ഗതികെട്ട് കരടിയുടെ വേഷം ധരിച്ച് വിമാനത്താവള ഉദ്യോഗസ്ഥര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കുരങ്ങന്മാരുടെ ശല്യം ഒഴിവാക്കാന്‍ ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ചെയ്ത വേറിട്ട പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കുരങ്ങന്മാരെ ഓടിക്കാന്‍ കരടിയുടെ വേഷം ധരിച്ച് പിന്നാലെ ഓടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരാണ് വേറിട്ട മാര്‍ഗം സ്വീകരിച്ചത്.  കുരങ്ങന്മാരുടെ ശല്യം അധികരിച്ചതോടെയാണ് ഉപായം കണ്ടെത്തിയത്. ഒരാഴ്ച മുന്‍പാണ് പരീക്ഷണം ആരംഭിച്ചതെന്ന് വിമാനത്താവള ഡയറക്ടര്‍ പറയുന്നു.

കരടിയുടെ വേഷം ധരിച്ച് ഒരു ഉദ്യോഗസ്ഥന്‍ ഓടുന്നതാണ് ദൃശ്യങ്ങളിലുളളത്. മുന്‍പില്‍ പേടിച്ച് വിരണ്ട് കുരങ്ങന്മാര്‍ ഓടുന്നതും കാണാം. ഉത്തര്‍പ്രദേശില്‍ ഒരു ഗ്രാമത്തിലും കുരങ്ങന്മാരുടെ ശല്യം ഒഴിവാക്കാന്‍ ഗ്രാമവാസികള്‍ ഈ പരീക്ഷണം നടത്തുന്നുണ്ട്. ആയിര കണക്കിന് കുരങ്ങന്മാര്‍ കൂട്ടമായി ശല്യം ചെയ്തതോടെ പൊറുതിമുട്ടിയ നാട്ടുകാര്‍ കരടിയുടെ വേഷം ധരിച്ചാണ് പേടിപ്പിച്ച് ഓടിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം