ജീവിതം

ആഴക്കടലിൽ കൂറ്റൻ വടത്തിൽ കുരുങ്ങി തിമിംഗല സ്രാവ്; രക്ഷകരായി മുങ്ങൽ വിദഗ്ധർ, അപൂർവ്വ വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

തിമിംഗല സ്രാവിന്റെ ശരീരത്തിന് കുറുകെ കുടുങ്ങിക്കിടന്ന കൂറ്റൻ വടം അറുത്തുമാറ്റി അതിനെ സ്വതന്ത്രമാക്കുന്ന ആഴക്കടൽ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ആഴക്കടലിൽ ഡൈവിങ്ങിനെത്തിയ മുങ്ങൽ വിദഗ്ധരാണ് തിമിംഗലത്തിന് രക്ഷകരായത്. മാൽഡീവ്സിലെ ഫുവാമുള്ള ദ്വീപിലാണ് സംഭവം. 

മകാന മാൽഡീവ്സ് ടൂർ ഏജൻസിയിലെ മുങ്ങൽ വിദഗ്ധരായ സൈമൺ മുസുമേസിയും അന്റോണിയോ ഡി ഫ്രാങ്കോയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിനോദസഞ്ചാരിളുമായി ബോട്ടിൽ ആഴക്കടലിലേക്ക് സഞ്ചരിക്കുന്നതിനിടയിലാണ് കഴുത്തിനു സമീപത്തായി കൂറ്റൻ വടം കുടുങ്ങിക്കിടക്കുന്ന തിമിംഗലസ്രാവിനെ കണ്ടത്. ഉടൻ തന്നെ ഇവർ കടലിലേക്ക് ചാടുകയായിരുന്നു.

തിംമിംഗലം വേഗത്തിൽ നീന്തുന്നതിനാൽ കയർ അറുത്തുമാറ്റുക ദുഷ്കരമായിരുന്നു. പത്ത് മിനിറ്റോളമെടുത്താണ് തിമിം​ഗലത്തെ വടത്തിൽ നിന്ന് മോചിപ്പിച്ചത്. തിമിംഗലസ്രാവിന്റെ ശരീരത്തിൽ വടം ഉണ്ടാക്കിയ മുറിവുകൾ വിഡിയോ ദൃശ്യങ്ങളിൽ കാണാം. വടം മുറുകി കിടന്നിടത്ത് തൊലി പോയ വെളുത്ത പാടുകൾ കാണാനാകും. വടം മാറ്റിയപ്പോൾ അൽപ നിമിഷം ചലിക്കാതെ നിന്ന തിമിം​ഗലം പിന്നീട് മെല്ലെ കടലിനടിയിലേക്ക് നീന്തി മറഞ്ഞു.

മടങ്ങിയെത്തി നന്ദി പ്രകടിപ്പിക്കാനും തിമിംഗലം മറന്നില്ലെന്നത് കൗതുകകരമായിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്നാണ് സൈമണും അന്റോണിയോയും ഇതിനെ വിശേഷിപ്പിക്കുന്നത്. വടം  എങ്ങനെയാണ് തിമിംഗലസ്രാവിന്റെ ശരീരത്തിൽ കുടുങ്ങിയതെന്ന് ഇനിയും വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു