ജീവിതം

ബാല്യത്തില്‍തന്നെ അമ്മയെ നഷ്ടപ്പെട്ട കുസൃതിക്കുട്ടികളുടെ അച്ഛനാണ്...; പ്രണയദിനത്തില്‍ വ്യത്യസ്തമായൊരു വിവാഹാലോചന;ചിത്രകാരന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

പ്രണയദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വിവാഹാലോചനകള്‍ ക്ഷണിച്ചിരിക്കുകയാണ് ചിത്രകാരന്‍ ടി മുരളി. 'ഇണയെ തേടുന്നു' എന്ന ആമുഖത്തോടെയാണ് മുരളി പുനര്‍വിവാഹത്തിന് ആലോചനകള്‍ ക്ഷണിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. വ്യത്യസ്തമായ വിവാഹാലോചന കുറിപ്പ് ഇതിനോടകം തന്നെ നിരവധിപേര്‍ ഏറ്റെടുത്തു കഴിഞ്ഞു. 'സ്വന്തം ആത്മസുഖത്തിനായും സമൂഹ്യസാംസ്‌കാരിക നവീകരണത്തിനായും ചിത്രം വരയ്ക്കുക, എഴുതുക, ചിത്ര പ്രദര്‍ശനം നടത്തുക, പുസ്തകം എഴുതി പ്രസിദ്ധീകരിക്കുക തുടങ്ങിയവ മാത്രമാണ് ഈ വിശ്രമകാല ജീവിതത്തിലെ പ്രധാന ജോലി.ബാല്യത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട 5 വയസ്സും 7 വയസ്സുമുള്ള രണ്ട് കുസൃതിക്കുട്ടികളുടെ സ്‌നേഹമുള്ള അച്ഛനാണ്. (കുട്ടികള്‍ അവരുടെ അമ്മമ്മയോടൊത്ത് താമസിച്ചു പഠിക്കുന്നു. സ്‌കൂള്‍ അവധിക്ക് അച്ഛനോടൊത്തും.) ദുശ്ശീലങ്ങളില്ല. പ്രഷര്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങളില്ല. സാമ്പത്തിക വിഷമങ്ങളില്ല.'- അദ്ദേഹം പോസ്റ്റില്‍ പറയുന്നു. 

മുരളിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം: 

ഇണയെ തേടുന്നു !

തമാശയല്ല... കാര്യമായിട്ടാണ്.
ജീവിതം പരസ്പ്പരം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍,
ഒരു ഇണയെ വേണം... !

ജനിച്ചത് പെരിന്തല്‍മണ്ണയിലും പഠിച്ചത് മണ്ണാര്‍ക്കാടും തിരുവനന്തപുരത്തും സ്ഥിരതാമസമാക്കിയത് കണ്ണൂരുമാണ്.

സ്വന്തം ആത്മസുഖത്തിനായും സമൂഹ്യസാംസ്‌കാരിക നവീകരണത്തിനായും ചിത്രം വരയ്ക്കുക, എഴുതുക, ചിത്ര പ്രദര്‍ശനം നടത്തുക, പുസ്തകം എഴുതി പ്രസിദ്ധീകരിക്കുക തുടങ്ങിയവ മാത്രമാണ് ഈ വിശ്രമകാല ജീവിതത്തിലെ പ്രധാന ജോലി.

ബാല്യത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട 5 വയസ്സും 7 വയസ്സുമുള്ള രണ്ട് കുസൃതിക്കുട്ടികളുടെ സ്‌നേഹമുള്ള അച്ഛനാണ്. (കുട്ടികള്‍ അവരുടെ അമ്മമ്മയോടൊത്ത് താമസിച്ചു പഠിക്കുന്നു. സ്‌കൂള്‍ അവധിക്ക് അച്ഛനോടൊത്തും.)

ദുശ്ശീലങ്ങളില്ല. പ്രഷര്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങളില്ല. സാമ്പത്തിക വിഷമങ്ങളില്ല.

2020 ജനുവരി 4ന് 55 വയസ്സ് പ്രായം.
ജാതി : മനുഷ്യന്‍, മതം : മാനവികത

താല്‍പ്പര്യമുള്ള അനുയോജ്യരായവര്‍ നേരില്‍ ബന്ധപ്പെടുക (വ്യക്തിസ്വകാര്യത ആദരിക്കപ്പെടും) :

muralitkerala@gmail.com
Mob: 9249401004 (whatsaap)

ഏവര്‍ക്കും പ്രണയ ദിനാശംസകള്‍ !!

 ചിത്രകാരന്‍ ടി.മുരളി
14-02-2020
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു