ജീവിതം

മുപ്പതാണ്ടായി കൊതിച്ചു, അമ്മേയെന്ന വിളി കേള്‍ക്കാന്‍; ഒടുവില്‍ ശരത് ചന്ദ്രന്‍ വിളിച്ചപ്പോള്‍ ശൈലജയില്ല...

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: 'അമ്മേ...' ശരത്ചന്ദ്രന്റെ ചുണ്ടില്‍നിന്ന് മുപ്പതാണ്ടായി ശൈലജ കേള്‍ക്കാന്‍ കൊതിച്ച വിളിയാണത്. ബുദ്ധിവികാസമില്ലാതിരുന്ന മകന്‍ ആദ്യമായി അമ്മയെന്നുച്ചരിച്ചപ്പോള്‍ ശൈലജ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരണത്തോടു മല്ലിടുകയായിരുന്നു. ഒടുവില്‍ ആ വിളി കേള്‍ക്കാന്‍ നില്‍ക്കാതെ ശൈലജ യാത്രയായി. മുപ്പതുവയസ്സുള്ള മകനെ ചേര്‍ത്തുപിടിക്കാന്‍, ഓമനിക്കാന്‍, പരിപാലിക്കാന്‍ ഇനി ശൈലജയില്ല. അമ്മയ്ക്കു മാത്രം മനസ്സിലാകുന്ന തന്റെ ലോകത്ത് ശരത്ചന്ദ്രന്‍ ഇനി തനിച്ചാണ്.

ഒറ്റപ്പാലം വേങ്ങേരി ക്ഷേത്രത്തിനു സമീപം ദേവാമൃതത്തില്‍ രാമചന്ദ്രക്കുറുപ്പിന്റെ ഭാര്യ ശൈലജ തിങ്കളാഴ്ച രാത്രിയാണു മരിക്കുന്നത്. ബോധംമറഞ്ഞ അവസ്ഥയില്‍ ഒരു മാസത്തോളമായി ആശുപത്രിയിലായിരുന്നു ഇവര്‍. തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്തുന്നതിലെ കുറവായിരുന്നു അസുഖമെന്ന് രാമചന്ദ്രക്കുറുപ്പിന്റെ സഹോദരന്‍ ശങ്കരക്കുറുപ്പ് പറയുന്നു.

അമേരിക്കയിലെ ഡിസ്‌നിക്രൂസ് ലൈന്‍സ് എന്ന ഷിപ്പിങ് കോര്‍പ്പറേഷനിലെ ചീഫ് സെക്യൂരിറ്റി ഓഫീസറായ രാമചന്ദ്രക്കുറുപ്പിനും ഭാര്യ ശൈലജയ്ക്കും മൂന്നു മക്കളാണ്. അതില്‍ മൂത്തമകനാണ് ജന്മനാ ബുദ്ധിവികാസമില്ലാതിരുന്ന ശരത്ചന്ദ്രന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി