ജീവിതം

മീന്‍ പിടിക്കാന്‍ പോയ 16 കാരന്റെ കഴുത്തില്‍ സൂചി മല്‍സ്യം തുളച്ചുകയറി ; രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, അത്ഭുതകരമായ രക്ഷപ്പെടല്‍

സമകാലിക മലയാളം ഡെസ്ക്


മക്കാസര്‍ : മാതാപിതാക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ പതിനാറുകാരന് നേരിടേണ്ടി വന്നത് അവിചാരിതമായ ആക്രമണം. മീന്‍ പിടിക്കുന്നതിനിടെ നീന്തിയെത്തിയ സൂചി മല്‍സ്യം അപ്രതീക്ഷിതമായി കുതിച്ച് ചാടി കുട്ടിയുടെ കഴുത്തില്‍ തുളച്ചുകയറുകയായിരുന്നു. ഇന്തോനേഷ്യയിലെ മക്കാസറിലാണ് സംഭവം.

മുഹമ്മദ് ഇദുള്‍ എന്ന 16 കാരനായിരുന്നു ഈ അപകടം പിണഞ്ഞത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. മല്‍സ്യത്തിന്റെ തലവെട്ടിയ ശേഷമാണ് കുട്ടിയെ  ആശുപത്രിയിലെത്തിച്ചത്. അപ്പോഴും കുത്തികയറിയ മീനിന്റെ ചുണ്ട് കഴുത്തിലുണ്ടായിരുന്നു. പിന്നീട് രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് മീനിന്റെ ചുണ്ട് പുറത്തെടുക്കാനായത്.

പിന്‍കഴുത്തില്‍ തലയോടിന് തൊട്ട് താഴെയാണ് മീന്‍ തുളച്ച് കയറിയത്. കുട്ടി ആരോഗ്യനില വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. കഴുത്തില്‍ മീന്‍ തുളച്ചുകയറിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ